Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2022 5:29 AM IST Updated On
date_range 17 April 2022 5:29 AM ISTഭക്ഷ്യവിൽപന കേന്ദ്രങ്ങളിൽ പരിശോധന
text_fieldsbookmark_border
*വിലവിവര പട്ടിക പ്രദർശിപ്പിക്കാത്തവർക്ക് മുന്നറിയിപ്പ് അടിമാലി: അമിതവില ഈടാക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി സിവില്‍സപ്ലൈസ് വകുപ്പും ലീഗല്‍ മെട്രോളജി വകുപ്പും ചേര്‍ന്ന് അടിമാലി മേഖലയിലെ വ്യാപാരശാലകളില്‍ പരിശോധന നടത്തി. അടിമാലി മാര്‍ക്കറ്റ് പരിസരത്തുനിന്നാണ് പരിശോധന ആരംഭിച്ചത്. പഴം, പച്ചക്കറി വില്‍പനകേന്ദ്രങ്ങള്‍, മത്സ്യ, മാംസ വില്‍പനശാലകള്‍, ഹോട്ടലുകള്‍ തുടങ്ങിയ ഇടങ്ങളിൽ പരിശോധനക്കെത്തി. കൃത്യമായി വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്തവര്‍ക്ക് മുന്നറിയിപ്പ് നല്‍കി. അമിതവില ഈടാക്കുന്നവര്‍ക്ക് ആദ്യഘട്ടത്തില്‍ താക്കീത് നല്‍കുമെന്നും ആവര്‍ത്തിച്ചാല്‍ തുടര്‍നടപടികളിലേക്ക് പോകുമെന്നും പരിശോധനസംഘം അറിയിച്ചു. കുഞ്ചിത്തണ്ണി, വെള്ളത്തൂവല്‍ മേഖലകളിലും സംഘം കഴിഞ്ഞദിവസങ്ങളില്‍ പരിശോധന നടത്തിയിരുന്നു. പരിശോധന തുടരുമെന്ന് ദേവികുളം താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു. ദേവികുളം താലൂക്ക് സപ്ലൈ ഓഫിസര്‍ സുരേഷ് വി, റേഷനിങ് ഇന്‍സ്‌പെക്ടര്‍ ജയന്‍, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ സനല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. idl adi 2 raid ചിത്രം: സിവില്‍ സപ്ലൈസ് വകുപ്പും ലീഗല്‍ മെട്രോളജി വകുപ്പും ചേര്‍ന്ന് അടിമാലിയില്‍ നടത്തിയ പരിശോധന
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
