Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2022 5:29 AM IST Updated On
date_range 17 April 2022 5:29 AM ISTവിശ്വാസികളെ വരവേറ്റ് എഴുകുംവയൽ കുരിശുമല
text_fieldsbookmark_border
കട്ടപ്പന: നോമ്പുകാല തീർഥാടന കേന്ദ്രമായ എഴുകുംവയൽ കുരിശുമലയിൽ എത്തിയത് ലക്ഷത്തിലധികം വിശ്വാസികൾ. കേരളത്തിനകത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും വിശ്വാസികൾ കുരിശുമലയിലേക്കെത്തി. ഇടവക ദേവാലയത്തിൽ നടന്ന ദുഃഖവെള്ളി തിരുക്കർമങ്ങൾക്കും തുടർന്ന് കുരിശുമലയിലേക്ക് നടന്ന പീഡാനുഭവ യാത്രക്കും ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ മുഖ്യകാർമികത്വം വഹിച്ചു. മലയിലെത്തിയ വിശ്വാസികൾക്ക് നേർച്ചക്കഞ്ഞിയും കുടിവെള്ളവും പ്രാഥമിക ചികിത്സാ സൗകര്യവും സജ്ജമാക്കിയിരുന്നു. ഹൈറേഞ്ചിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് കെ.എസ്.ആർ.ടി.സിയും സ്വകാര്യബസുകളും കുരിശുമലയിലേക്ക് സർവിസ് നടത്തിയതും തീർഥാടകർക്ക് സഹായകമായതായി. വികാരി ജോർജ് പാട്ടത്തേക്കുഴി, സഹവികാരി മാത്യു വിച്ചാട്ട്, ജനറൽ കൺവീനർ ജോണി പുതിയാപറമ്പിൽ എന്നിവർ അറിയിച്ചു. ഫോട്ടോ. ഇടുക്കി രൂപത ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ എഴുകുംവയൽ കുരിശുമലയിലേക്ക് നടന്ന തീർഥാടനത്തിന് നേതൃത്വം നൽകുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
