Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതിരക്കിനിടെ...

തിരക്കിനിടെ കുരുക്കിലായി നഗരം

text_fields
bookmark_border
തൊടുപുഴ: ഐശ്വര്യത്തി‍ൻെറ പൊൻകണിയൊരുക്കാൻ വീണ്ടുമൊരു വിഷുക്കാലം. കോവിഡ്​ ആശങ്കകളും നിയന്ത്രണവും നീക്കിയത്​ ഇത്തവണ വിഷു ആഘോഷങ്ങളുടെ പൊലിമ കൂട്ടി. വിഷു, ഈസ്റ്റര്‍ ആഘോഷത്തിനായുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ജനം നഗരത്തിലിറങ്ങിയതോടെ വന്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. മണിക്കൂറുകളോളമാണ് നഗരം ഗതാഗതക്കുരുക്കില്‍ വലഞ്ഞത്. ഇത്തവണ വിഷുവും ദുഃഖവെള്ളിയും ഒന്നിച്ചു വന്നതിനാല്‍ കൂടുതല്‍ പേരും കഴിഞ്ഞ രണ്ടുദിവസങ്ങളിലായാണ്​ സാധനങ്ങള്‍ വാങ്ങാനും മറ്റുമായി എത്തിയത്​. നഗരത്തില്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലും വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും വലിയ തിരക്ക്​ അനുഭവപ്പെട്ടു. നഗരത്തിലേക്ക് വാഹനങ്ങള്‍ ഒഴുകിയെത്തിയതോടെയാണ് വലിയ ഗതാഗതകുരുക്ക് അനുഭവപ്പെട്ടത്. ഗാന്ധി സ്‌ക്വയര്‍, മോര്‍ ജങ്​​ഷൻ, മുനിസിപ്പല്‍ ജങ്​​ഷൻ, മണക്കാട് ജങ്​​ഷൻ, ധന്വന്തരി ജങ്​​ഷൻ എന്നിവിടങ്ങളിലെല്ലാം വാഹനങ്ങളും നീണ്ട നിരയായിരുന്നു. എന്നാല്‍, നഗരം ഏറെനേരം ഗതാഗതക്കുരുക്കില്‍ മുങ്ങിയിട്ടും നിയന്ത്രിക്കാന്‍ മതിയായ പൊലീസുമുണ്ടായിരുന്നില്ല. നഗരത്തില്‍ വാഹനവുമായെത്തിയ ഉടമകള്‍ പാര്‍ക്കിങ്ങിന്​ സ്ഥലം ലഭിക്കാതെയും വലഞ്ഞു. അംബേദ്കർ ജന്മദിനം കട്ടപ്പന: സി.എസ്.ഡി.എസ് സംസ്ഥാന താലൂക്ക് നേതാക്കളുടെ നേതൃത്വത്തിൽ ഡോ. ബി. ആർ. അംബേദ്കർ ജന്മദിനം വിപുലമായി ആഘോഷിച്ചു. ചെന്നാട്ടുമറ്റം ജങ്​ഷനിൽ നടന്ന ജന്മദിന സമ്മേളനം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. സി.എസ്.ഡി.എസ് സംസ്ഥാന കമ്മിറ്റി അംഗം മോബിൻ ജോണി അധ്യക്ഷത വഹിച്ചു. സി.എസ്.ഡി.എസ് സംസ്ഥാന വൈസ് പ്രസിഡന്‍റ്​ വി.പി. തങ്കപ്പൻ മുഖ്യപ്രഭാഷണം നടത്തി. പി.പി. ജോസഫ്, സി.ആർ. പ്രമീള, സണ്ണി കണിയാമുറ്റം, കെ.എം. സുരേന്ദ്രൻ, കെ.വി. പ്രസാദ്, രാജു നരിയംപാറ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story