Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2022 5:33 AM IST Updated On
date_range 14 April 2022 5:33 AM ISTമത്സ്യകൃഷി: അപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
ചെറുതോണി: ഫിഷറീസ് വകുപ്പ് ജില്ലയില്‍ നടപ്പാക്കുന്ന പ്രധാനമന്ത്രി സമ്പദ് യോജന പദ്ധതിയുടെ ഭാഗമായി വിവിധ മത്സ്യകൃഷിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറല്‍ വിഭാഗം ഉള്‍പ്പെടെയുള്ളവര്‍ക്ക് ബയോഫ്ലോക് യൂനിറ്റ് 7.5 ലക്ഷം രൂപ ചെലവുവരുന്ന വനാമി ചെമ്മീന്‍ കൃഷി യൂനിറ്റിന് അപേക്ഷിക്കാം. എസ്.സി /എസ്.ടി വിഭാഗങ്ങള്‍ക്ക് മൂന്നുലക്ഷം രൂപ ചെലവുവരുന്ന പിന്നാമ്പുറ അലങ്കാര മത്സ്യ റെയറിങ് യൂനിറ്റ്, എട്ടുലക്ഷം രൂപ ചെലവ് വരുന്ന മീഡിയം സ്കെയില്‍ അലങ്കാര മത്സ്യ റെയറിങ് യൂനിറ്റ്, 7.5 ലക്ഷം രൂപ ചെലവ് വരുന്ന ആര്‍.എ.എസ് മത്സ്യകൃഷി യൂനിറ്റ് എന്നിവക്ക് അപേക്ഷിക്കാം. അപേക്ഷ ഫിഷറീസ് അസിസ്റ്റന്‍റ് ഡയറക്ടറുടെ കാര്യാലയം, ഇടുക്കി, പൈനാവ് വിലാസത്തില്‍ 20ന് വൈകീട്ട് നാലിനുമുമ്പ് ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 7012502923, 8156871619, 9744305903 നമ്പറുകളില്‍ ബന്ധപ്പെടണം. ഓഫിസ് ഉദ്ഘാടനം ചെറുതോണി: കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷന്‍ ഏരിയ കമ്മിറ്റി ഓഫിസ് ഉദ്ഘാടനവും വനിത പദവി പഠന സെമിനാറും പൈനാവില്‍ നടത്തി. ജില്ല ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സി.വി. വര്‍ഗീസ് ഉദ്ഘാടനം നിര്‍വഹിച്ചു. ഏരിയ പ്രസിഡന്‍റ് എസ്.ശിവപ്രസാദ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ പി.എം. അനില്‍കുമാര്‍, വി.ബി. വിനയന്‍, റോബിന്‍സണ്‍ പി. ജോസ്, പ്രഭാ തങ്കച്ചന്‍, ഡോ. കെ.നിധീഷ് എന്നിവര്‍ സംസാരിച്ചു. ശുചീകരണ കാമ്പയിന്‍ ചെറുതോണി: വാഴത്തോപ്പ് ഗ്രാമപഞ്ചായത്തുതല മഴക്കാല പൂര്‍വ ശുചീകരണ കാമ്പയിന്‍ നടത്തി. ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. സുരേഷ് വര്‍ഗീസ് കാമ്പയിന് നേതൃത്വം നല്‍കി. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍റെ നേതൃത്വത്തില്‍ വളന്‍റിയര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നതിന്‍റെ ഭാഗമായാണ് കാമ്പയിന്‍ സംഘടിപ്പിച്ചത്. പഞ്ചായത്തിലെ ആശ പ്രവര്‍ത്തകര്‍, എ.ഡി.എസ് അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പരിശീലനത്തില്‍ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജോര്‍ജ് പോള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഡോ. ഷിയാസ് മുഹമ്മദ്, ഡോ. സിബി ജോര്‍ജ്, ഡോ. മാത്യു തരണ്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആര്‍.ദീപ, ടി.ജെ. സാബു, എ.എന്‍. പാത്തുമ്മ എന്നിവര്‍ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story