Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപാർക്കിങ്​ വിവാദം:...

പാർക്കിങ്​ വിവാദം: നഗരസഭക്കെതിരെ പ്രതിഷേധ സമരം

text_fields
bookmark_border
പാർക്കിങ്​ വിവാദം: നഗരസഭക്കെതിരെ പ്രതിഷേധ സമരം
cancel
കട്ടപ്പന: പഴയ ബസ് സ്റ്റാൻഡ് പേ ആൻഡ് പാർക്കിന്​ വിട്ടുനൽകിയ നഗരസഭ തീരുമാനത്തിനെതിരെ എൽ.ഡി.എഫിന്‍റെയും വ്യാപാര സംഘടന നേതാക്കളുടെയും നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. സർവകക്ഷി യോഗം വിളിച്ച്‌ പ്രശ്‌നം ചർച്ച ചെയ്യണമെന്ന എൽ.ഡി.എഫിന്‍റെ ആവശ്യം നഗരസഭ അംഗീകരിച്ചിരുന്നില്ല. ഇതിന്‍റെ തുടർ പ്രതിഷേധങ്ങളുടെ ഭാഗമായിരുന്നു​ പഴയ ബസ് സ്റ്റാൻഡിലെ സമരം. സി.പി.എം കട്ടപ്പന ഏരിയ സെക്രട്ടറി വി.ആർ. സജി ഉദ്ഘാടനം ചെയ്തു. എം.സി. ബിജു അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടേറിയറ്റ്​ അംഗം കെ.എസ്. മോഹനൻ, വ്യാപാരി വ്യവസായി ജില്ല ഏകോപന സമിതി ജനറൽ സെക്രട്ടറി കെ.പി. ഹസൻ, ഷാജി കൂത്തോടിയിൽ, വി.എസ്. അഭിലാഷ്, ടോമി ജോർജ്, കെ.പി. സുമോദ്, ജിബിൻ മാത്യു, സുധർമ മോഹനൻ, ലിജോ ബി.ബേബി, പി.വി. സുരേഷ്‌ തുടങ്ങിയവർ സംസാരിച്ചു. ചിത്രം കട്ടപ്പന പഴയ ബസ്​സ്‌റ്റാൻഡിൽ സംഘടിപ്പിച്ച സമരം സി.പി.എം ഏരിയ സെക്രട്ടറി വി.ആർ. സജി ഉദ്‌ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story