Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവിപണിയെ​ ആശങ്കയിലാക്കി...

വിപണിയെ​ ആശങ്കയിലാക്കി മഴ

text_fields
bookmark_border
പീരുമേട്: വിഷു, ഈസ്റ്റർ, റമദാൻ വിപണിയിൽ വൻ നേട്ടം പ്രതീക്ഷിച്ചിരുന്ന വ്യാപാരികളെ ആശങ്കയിലാക്കി തുടർച്ചയായ വേനൽ മഴ. കോവിഡിനുശേഷം നിയന്ത്രണങ്ങളില്ലാതെ എത്തുന്ന ആഘോഷവേള വ്യാപാരികൾക്ക് വൻ പ്രതീക്ഷയാണ് നൽകിയത്. എന്നാൽ, എല്ലാ കണക്കുകൂട്ടലും തെറ്റിക്കുന്ന വിധത്തിലാണ്​ മഴയുടെ വരവ്​. ബുധനാഴ്ച ഉച്ചയോടെ ഹൈറേഞ്ചിന്‍റെ പല ഭാഗത്തും ശക്തമായി മഴ പെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം ഉച്ചക്കുശേഷം മഴയായിരുന്നു. വിപണിയിൽ എത്തുന്നവർ മഴ തുടങ്ങുന്നതോടെ സാധനങ്ങൾ വാങ്ങി വേഗം മടങ്ങുകയാണ്. ആഘോഷകാലത്തെ തിരക്ക്​ മുൻകൂട്ടിക്കണ്ട്​ പച്ചക്കറി, വസ്ത്ര, ഗൃഹോപകരണ വിൽപന സ്ഥാപനങ്ങളിൽ വൻതോതിൽ സാധനങ്ങൾ കരുതിയിട്ടുണ്ട്. പച്ചക്കറികൾക്ക് പൊതുവെ വിലക്കുറവ് ഉള്ളതിനാൽ വൻ വിൽപനയാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്. ഏലപ്പാറ, പാമ്പനാർ, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ നിരവധി പടക്കക്കച്ചവടക്കാരാണ് വഴിയോരത്ത് വിൽപന നടത്തുന്നത്. മഴ ഇവരെയും ബാധിച്ചു. ഇതോടൊപ്പം പച്ചക്കറി മുതൽ ചെരിപ്പ്, പഴങ്ങൾ, വസ്ത്രങ്ങൾ എന്നിവയെല്ലാം വിൽക്കുന്ന വഴിയോര കച്ചവടക്കാരും മഴയുടെ ഭീഷണിയിലാണ്​. എങ്കിലും ഇനിയുള്ള ദിവസങ്ങൾ വിപണി ഉഷാറാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story