Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2022 5:32 AM IST Updated On
date_range 14 April 2022 5:32 AM ISTഅടിമാലി ടൗണില്‍ വൈദ്യുതി മുടക്കം പതിവ്
text_fieldsbookmark_border
അടിമാലി: അറ്റകുറ്റപ്പണിയുടെ പേരില്‍ അടിമാലി ടൗണില്‍ വൈദ്യുതി മുടങ്ങുന്നത് പതിവാകുന്നു. പകല്‍ വൈദ്യുതിമുടക്കം വ്യാപാരമേഖലക്കടക്കം വലിയ ബുദ്ധിമുട്ടുയര്‍ത്തുന്നതായി പരാതി ഉയരുന്നുണ്ട്. പകല്‍ വൈദ്യുതി മുടങ്ങുന്നതോടെ ഓഫിസുകളുടെയും ഓണ്‍ലൈന്‍ കേന്ദ്രങ്ങളുടെയുമൊക്കെ പ്രവര്‍ത്തനം താളം തെറ്റും. അപേക്ഷകളും മറ്റും സമര്‍പ്പിക്കാന്‍ അടിമാലിയുടെ സമീപമേഖലകളില്‍നിന്ന് ടൗണിലേക്കെത്തുന്നവര്‍ വൈദ്യുതി മുടങ്ങുന്നതോടെ കാര്യം നടക്കാതെ മടങ്ങേണ്ട സാഹചര്യമുണ്ട്. കോള്‍ഡ് സ്റ്റോറേജ് നടത്തിപ്പുകാര്‍ക്കും വൈദ്യുതി മുടക്കം തലവേദനയാണ്. വൈദ്യുതി മുടങ്ങുന്ന ഘട്ടങ്ങളില്‍ ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാൻ വേണ്ടിവരുന്ന അധിക തുക വ്യാപാരികള്‍ക്ക് നഷ്ടത്തിന് ഇടയാക്കുന്നു. ഇത്തരം സാഹചര്യങ്ങള്‍ കണക്കിലെടുത്ത് തുടര്‍ച്ചയായി വൈദ്യുതി മുടക്കമുണ്ടാകുന്നത് ഒഴിവാക്കുകയും ടൗണുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണി വേഗത്തില്‍ പൂര്‍ത്തീകരിക്കുകയും വേണമെന്നാണ് ആവശ്യം. അറ്റകുറ്റപ്പണി പൂര്‍ത്തീകരണം വേഗത്തിലാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അടിമാലി യൂനിറ്റ് പ്രസിഡന്റ് പി.എം. ബേബി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story