Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമൃഗാശുപത്രിയിൽ...

മൃഗാശുപത്രിയിൽ ഡോക്ടർമാരുടെ സേവനം ലഭിക്കുന്നില്ലെന്ന്​ പരാതി

text_fields
bookmark_border
അടിമാലി: ഗ്രാമീണ മേഖലയിലെ മൃഗാശുപത്രികളില്‍ ക്ഷീരകര്‍ഷകര്‍ക്ക് ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്താന്‍ സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നു. വേനലും ഇടവിട്ട മഴകളും മൂലം വളര്‍ത്തുമൃഗങ്ങളില്‍ പലവിധങ്ങളായ രോഗങ്ങള്‍ പടര്‍ന്നുപിടിക്കുകയാണ്. മരുന്നിനും മറ്റുമായി മൃഗാശുപത്രികളിലെത്തിയാല്‍ ഡോക്ടര്‍മാര്‍ക്ക് പകരം അറ്റൻഡർമാരാണ്​ കന്നുകാലികളെ ചികിത്സിക്കുന്നതെന്നാണ്​ ആക്ഷേപം. ഗ്രാമപ്രദേശങ്ങളില്‍ കന്നുകാലി വളര്‍ത്തുന്നവരുടെ പക്കലുള്ളത് അറ്റൻഡർമാരുടെ ഫോണ്‍ നമ്പറുകളാണ്. മിക്ക കര്‍ഷകരും ആശുപത്രിയിലെത്തി ഡോക്ടറുടെ ഫോണ്‍ നമ്പര്‍ ചോദിച്ചാല്‍ നമ്പര്‍ കൊടുക്കാതെ അറ്റൻഡര്‍മാരുടെ നമ്പറുകളാണ് നൽകുന്നതെന്ന ആക്ഷേപവുമുണ്ട്. മൃഗാശുപത്രികളില്‍ നിന്നുള്ള സൗജന്യ സേവനങ്ങള്‍ മിക്ക ക്ഷീരകര്‍ഷകര്‍ക്കും ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്. രോഗങ്ങളും കാലിത്തീറ്റകളുടെ വിലക്കയറ്റവും കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന ക്ഷീരകര്‍ഷകര്‍ക്ക് മൃഗാശുപത്രികളില്‍നിന്ന്​ സൗജന്യമായി ലഭിക്കേണ്ട സേവനങ്ങള്‍ക്കാണ് അമിതതുക ഈടാക്കുന്നത്. ഇതുസംബന്ധിച്ച് നിരവധി പരാതികളാണ് ഉയരുന്നത്. അടിമാലി, മൂന്നാര്‍, രാജാക്കാട് മേഖലകളിലായി നാല് മൃഗാശുപത്രികളില്‍ ഡോക്ടർമാരില്ല. ചിലയിടങ്ങളില്‍ രാവിലെ 10ന്​ എത്തുന്ന ഡോക്ടർമാർ 12ന് മുമ്പേ പോകുന്നതായും പരാതിയുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story