Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2022 5:35 AM IST Updated On
date_range 13 April 2022 5:35 AM ISTകോലാനി ഹോമിയോ ആശുപത്രിയിൽ ഡോക്ടറില്ല
text_fieldsbookmark_border
തൊടുപുഴ: കോലാനിയിൽ പ്രവർത്തിക്കുന്ന ഹോമിയോ ആശുപത്രിയിൽ ഡോക്ടർ ഇല്ലെന്ന് പരാതി. ചികിത്സ തേടിയെത്തുന്നവർ ഇതുമൂലം തിരികെ പോകേണ്ടിവരുന്നു. കോലാനി ഹോമിയോ ആശുപത്രിയിലെ ഡോക്ടർക്ക് ചില ദിവസങ്ങളിൽ മുട്ടം ഹോമിയോ ആശുപതിയിൽ പോകേണ്ടിവരുന്നതാണ് ഡോക്ടർ ഇല്ലാത്തതിന് കാരണമായി പറയുന്നത്. അതേസമയം നിലവിലെ ഡോക്ടർ സ്ഥലംമാറിപ്പോയതാണെന്നും പുതിയ ഡോക്ടർ ബുധനാഴ്ച ചുമതലയേൽക്കുമെന്നുമാണ് ജീവനക്കാർ പറയുന്നത്. എന്നാൽ, ഈ ഡോക്ടർ മേയ് അഞ്ച് മുതലേ സ്ഥിരമായി ആശുപത്രിയിൽ ഉണ്ടാകൂ എന്നും അറിയുന്നു. അതുവരെ ആഴ്ചയിൽ ഒരുദിവസം മാത്രമേ പകരം ഡോക്ടർ ഉണ്ടാകൂ. നിരവധി രോഗികൾക്ക് ആശ്രയമായ ആശുപത്രിയിൽ എല്ലാ ദിവസവും ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സംയുക്ത ജനകീയ കൂട്ടായ്മ തൊടുപുഴ: ജസ്റ്റിസ് കെ.ടി. തോമസ് കമീഷൻ ശിപാർശ ചെയ്ത മലങ്കര സഭ പ്രോപ്പർട്ടീസ് ബിൽ നിയമമാക്കണമെന്ന് ആവശ്യപ്പെട്ട് തൊടുപുഴ മേഖലയിൽ സംയുക്ത ജനകീയ കൂട്ടായ്മ നടത്തി. യാക്കോബായ സഭയുടെ കണ്ടനാട് ഭദ്രാസനത്തിലെ തൊടുപുഴ മേഖലയിലെ പള്ളികളുടെ നേതൃത്വത്തിലാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. യാക്കോബായ കണ്ടനാട് ഭദ്രാസനം മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാർ ഇവാനിയോസ് അധ്യക്ഷതവഹിച്ചു. അഡ്വ. എ. ജയശങ്കർ, തൊടുപുഴ നൈനാര് പള്ളി ചീഫ് ഇമാം നൗഫൽ കൗസരി, സ്വാമി അയ്യപ്പദാസ്, അഡ്വ. പീറ്റർ കെ. ഏലിയാസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story