Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2022 5:35 AM IST Updated On
date_range 13 April 2022 5:35 AM ISTനെടുങ്കണ്ടം ഗവ.യു.പി സ്കൂളിലെ പ്രീ പ്രൈമറി ആധുനിക നിലവാരത്തിലേക്ക്
text_fieldsbookmark_border
നെടുങ്കണ്ടം: ഒരുജനതക്ക് അക്ഷരവെളിച്ചം പകര്‍ന്നുനല്‍കി നിരവധി ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച നെടുങ്കണ്ടം ഗവ. യു.പി സ്കൂളിലെ പ്രീ പ്രൈമറി വിഭാഗം അന്താരാഷ്ട്ര നിലവാരത്തിലേക്ക്. ജില്ലയിലെ സര്‍ക്കാര്‍ പ്രീ പ്രൈമറി വിഭാഗങ്ങളെ മെച്ചപ്പെട്ട നിലയിലേക്ക് ഉയര്‍ത്തുന്നതിന് സമഗ്ര ശിക്ഷ കേരള പദ്ധതിയുടെ ഭാഗമായാണ് മാതൃക പ്രീ പ്രൈമറിയാക്കി ഉയര്‍ത്തുന്നത്. മികച്ച അന്തരീക്ഷവും മെച്ചപ്പെട്ട പഠനനിലവാരവും പുലര്‍ത്തുന്ന ഈ സ്കൂളില്‍ മുന്‍വര്‍ഷങ്ങളില്‍ ധാരാളം കുട്ടികള്‍ എത്തിയിരുന്നു. ഇത് പരിഗണിച്ചാണ് മാതൃക വിദ്യാലയം ആക്കാന്‍ തെരഞ്ഞെടുത്തത്. സര്‍ഗവേദി പ്രകൃതിപഠനം, വെല്‍നെസ് പാര്‍ക്ക് തുടങ്ങിയ മേഖലകള്‍ തിരിച്ചാണ് പ്രീ പ്രൈമറിയുടെ നിര്‍മാണം. സംഗീതം, നൃത്തം, ചിത്രകല, വായന, അഭിനയം, ഭാഷകള്‍, നിര്‍മാണം തുടങ്ങിയ മേഖലകള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഇടങ്ങള്‍ മാതൃക പ്രീ പ്രൈമറിയില്‍ ഉണ്ടാവും. ശാരീരികവും മാനസികവുമായ വളര്‍ച്ചക്കുവേണ്ടിയുള്ള വെല്‍നെസ് പാര്‍ക്കില്‍ കുട്ടികള്‍ക്ക് ചിരിക്കാനും ചിന്തിക്കാനും കളിക്കാനും ഉള്ള ഇടങ്ങള്‍ സജ്ജീകരിക്കും. ക്ലാസ് മുറികള്‍ വിവിധ ചിത്രങ്ങളും വര്‍ണങ്ങളും നല്‍കി മനോഹരമാക്കും. കുട്ടികളുടെ സമഗ്ര വികാസത്തിനുവേണ്ടി 10 ലക്ഷം രൂപ മുടക്കി പ്രീ പ്രൈമറിയുടെ ബാഹ്യവും ആന്തരികവുമായ ഘടനയെ ആധുനികരീതിയില്‍ നവീകരിക്കുകയാണ് ലക്ഷ്യം. 1958ല്‍ നെടുങ്കണ്ടം കിഴക്കേ കവലയില്‍ താന്നിമൂട് റോഡില്‍ ഓലമേഞ്ഞ ഷെഡിലായിരുന്നു സ്കൂളിൻെറ തുടക്കം. അന്ന് ഉടുമ്പന്‍ചോല പഞ്ചായത്തായിരുന്നു. ഇരുപതോളം കുട്ടികളും മൂന്ന് അധ്യാപകരുമായിട്ടായിരുന്നു തുടക്കം. ഗണകന്‍, ചാക്കോ, ശാരദ എന്നീ അധ്യാപകരുടെ ഒത്തൊരുമയും നാട്ടുകാരുടെ പരിശ്രമവും സ്കൂളിനെ പടിപടിയായി ഉയര്‍ത്തി. idl ndkm നെടുങ്കണ്ടം ഗവ. യു.പി സ്കൂള്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
