Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2022 5:35 AM IST Updated On
date_range 13 April 2022 5:35 AM ISTകാറുകള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്
text_fieldsbookmark_border
കട്ടപ്പന: ഇരട്ടയാര്‍ റോഡില്‍ . വെട്ടിക്കുഴക്കവലയില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം. ഇരട്ടയാര്‍ ഭാഗത്തേക്കുപോവുകയായിരുന്ന അന്യാര്‍തൊളു സ്വദേശികളുടെ കാറും കട്ടപ്പന ഭാഗത്തേക്ക് പോയ കാറുമായാണ് കൂട്ടിയിടിച്ചത്. പേരിക്കേറ്റ രണ്ടുപേരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് റോഡില്‍ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കാറുകള്‍ രണ്ടും ഭാഗികമായി തകര്‍ന്നനിലയിലാണ്. FOTO - TDL CARACSIDENT കട്ടപ്പന വെട്ടിക്കുഴ കവലയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം വന്യമൃഗശല്യം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു -കേരള കോണ്‍ഗ്രസ് ചെറുതോണി: ജനങ്ങളുടെ ജീവനും സ്വത്തിനും വന്‍ഭീഷണിയായിരിക്കുന്ന വന്യമൃഗശല്യം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായി കേരള കോണ്‍ഗ്രസ് കൊന്നത്തടി മണ്ഡലം കമ്മിറ്റി യോഗം കുറ്റപ്പെടുത്തി. വനംവകുപ്പ് നിർദേശിച്ച പദ്ധതികള്‍ക്ക് തുക അനുവദിക്കാതെ ജനങ്ങളെ കബളിപ്പിക്കുകയാണ്. യോഗത്തില്‍ മണ്ഡലം പ്രസിഡന്‍റും പഞ്ചായത്ത് മെംബറുമായ ജോബി പേടിക്കാട്ടുകുന്നേല്‍ അധ്യക്ഷതവഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്‍റ് ജോയി കൊച്ചുകരോട്ട്, കര്‍ഷകയൂനിയന്‍ സംസ്ഥാന പ്രസിഡന്‍റ് വര്‍ഗീസ് വെട്ടിയാങ്കല്‍, യൂത്ത്ഫ്രണ്ട് ജില്ല പ്രസിഡന്‍റ് എബി തോമസ്, ജോസ് കുറുക്കന്‍കുന്നേല്‍, ടോമി മാനത്തൂര്‍, ഇ.പി. ബേബി, മാത്യൂസ് ചാലില്‍, ജെസി സിബി, ബിജോ പെരിങ്ങാരപ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story