Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2022 5:35 AM IST Updated On
date_range 13 April 2022 5:35 AM ISTബെവ്‌കോ ഔട്ട്‌ലെറ്റിന് സമീപം മാലിന്യം കുമിഞ്ഞുകൂടി ദുര്‍ഗന്ധം
text_fieldsbookmark_border
നെടുങ്കണ്ടം: തൂക്കുപാലം ബെവ്‌കോ ഔട്ട്‌ലെറ്റിന് സമീപം മനുഷ്യവിസര്‍ജ്യം അടക്കം മാലിന്യം കുന്നുകൂടി മഴവെള്ളത്തില്‍ കലര്‍ന്ന് ദുര്‍ഗന്ധം വമിക്കുന്നതായി പരാതി. ഇവിടെ ശൗചാലയമില്ലാത്തതിനാല്‍ പലരും മലമൂത്ര വിസര്‍ജനം നടത്തുന്നത് സമീപത്തുതന്നെയാണ്. ഇത് പ്രദേശവാസികള്‍ക്കും ഏറെ വിനയായി. പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് പട്ടംകോളനി പി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ ഡോ. വി.കെ. പ്രശാന്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇന്‍ ചാര്‍ജ് മനോജ്കുമാര്‍ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. 200ലധികം മദ്യക്കുപ്പികള്‍, പ്ലാസ്റ്റിക് കുടിവെള്ള കുപ്പികള്‍, പേപ്പര്‍ ഗ്ലാസ്, പ്ലാസ്റ്റിക് കവറുകള്‍, ഭക്ഷണ അവശിഷ്ടങ്ങള്‍, മനുഷ്യവിസർജ്യം തുടങ്ങിയവ മഴവെള്ളത്തില്‍ കലര്‍ന്ന് പ്രദേശം മലീമസമായതായി ആരോഗ്യവകുപ്പ് കണ്ടെത്തി. പൊതുവഴിക്ക് സമീപം തുറസ്സായ ഭൂപ്രദേശത്തെ കമ്പിവേലി തകര്‍ത്ത് പലരും പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതായും കണ്ടെത്തി. കൂടാതെ സ്ഥാപനത്തിന് സമീപം പൊതുസ്ഥലത്ത് കൂട്ടംകൂടി മദ്യപിക്കുന്നതായും മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നതും കണ്ടെത്തി. വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് മാലിന്യം നീക്കംചെയ്യണമെന്നും മൂന്നാഴ്ചക്കുള്ളില്‍ ഉപഭോക്താക്കള്‍ക്ക് ശുചിമുറി അടക്കം തുടര്‍നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ബെവ്‌കോ മാനേജര്‍, നെടുങ്കണ്ടം പഞ്ചായത്ത് സെക്രട്ടറി, പാമ്പാടുംപാറ മെഡിക്കല്‍ ഓഫിസര്‍, ഉടുമ്പന്‍ചോല എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ക്ക് പട്ടംകോളനി മെഡിക്കല്‍ ഓഫിസര്‍ ഡോ. വി.കെ. പ്രശാന്ത് കത്ത് നല്‍കി. idl ndkm തൂക്കുപാലം ബെവ്‌കോ ഔട്ട്‌ലെറ്റിന് സമീപത്തെ മാലിന്യം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
