Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightടിപ്പറും സ്വകാര്യ ബസും...

ടിപ്പറും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക്​ പരിക്ക്

text_fields
bookmark_border
​ തൊടുപുഴ: ഇളംദേശത്ത്​ ടിപ്പറും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകീട്ട്​ നാലുമണിയോടെ ഇളംദേശം മുറിയത്തോട് പാലത്തിന് സമീപത്തായിരുന്നു അപകടം. സാരമായി പരിക്കേറ്റ ടിപ്പര്‍ ഡ്രൈവര്‍ പൂമാല സ്വദേശി എ.സി. രാജനെ തൊടുപുഴയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊടുപുഴയില്‍നിന്ന്​ വന്ന സ്വകാര്യ ബസും പൂമാല ഭാഗത്തുനിന്നുമെത്തിയ ടിപ്പറും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. ചെറിയ വളവോട് കൂടിയ ഭാഗത്തെ കലുങ്കിന് മുകളില്‍വെച്ചായിരുന്നു അപകടം. ടിപ്പറി‍ൻെറ മുന്‍ഭാഗം തകര്‍ന്നു. ബസ് കലുങ്കി‍ൻെറ സംരക്ഷണ ഭിത്തിയിലിടിച്ചാണ് നിന്നത്. ഓടിയെത്തിയ നാട്ടുകാരാണ് കാബിനില്‍ കുടുങ്ങിക്കിടന്ന ഡ്രൈവര്‍ രാജനെ പുറത്തെടുത്തത്. കൈയിലും കാലിലും തലയിലും സാരമായി പരിക്കേറ്റ രാജനെ അതുവഴി വന്ന വാഹനത്തില്‍ തൊടുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാരുടെ സഹായത്തോടെ വാഹനങ്ങള്‍ റോഡില്‍നിന്ന് നീക്കിയതിനുശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ​ TDL AXIDENT ഇളംദേശത്ത്​ ടിപ്പറും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story