Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2022 5:31 AM IST Updated On
date_range 13 April 2022 5:31 AM ISTപുതിയ ടെര്‍മിനലില്‍നിന്ന് ഇന്നുമുതൽ സർവിസ്
text_fieldsbookmark_border
തൊടുപുഴ: പുതിയ കെ.എസ്.ആർ.ടി.സി ബസ് ടെര്‍മിനലില്‍നിന്ന് ബുധനാഴ്ച മുതല്‍ ബസ് സര്‍വിസ് ആരംഭിക്കും. ഡിപ്പോ പ്രവര്‍ത്തിച്ചിരുന്ന ലോറി സ്റ്റാൻഡിൽനിന്ന് സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫിസും വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ ഓഫിസും ഗാരേജും ഉള്‍പ്പെടെ മാറ്റുന്ന നടപടി പൂര്‍ത്തിയായി. കഴിഞ്ഞ എട്ടിനായിരുന്നു മന്ത്രി ആന്‍റണി രാജു പുതിയ ടെര്‍മിനല്‍ കം ഷോപ്പിങ് കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്തത്. എന്നാല്‍, സര്‍വിസുകള്‍ പഴയ ഡിപ്പോയില്‍നിന്നുതന്നെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഓപറേറ്റുചെയ്തിരുന്നത്. ഓഫിസുകളും ഗാരേജുകളും മാറ്റുന്നതിനുള്ള താമസമാണ് ഇവിടെനിന്ന് ബസുകള്‍ ഓപറേറ്റ് ചെയ്യാന്‍ വൈകിയതിനുകാരണം. പുതിയ ഡിപ്പോയില്‍ ടെലിഫോണ്‍ കണക്ഷനും ലഭിച്ചു. ഇതോടെയാണ് പ്രവര്‍ത്തനം തുടങ്ങുന്നത്. മന്ത്രി ഉദ്ഘാടനദിവസം പ്രഖ്യാപിച്ച പുതിയ തിരുവനന്തപുരം, ആലപ്പുഴ സര്‍വിസുകളും കഴിഞ്ഞ ദിവസം മുതല്‍ ആരംഭിച്ചിരുന്നു. എന്നാല്‍, പുതിയ ഡിപ്പോയില്‍ യാത്രക്കാര്‍ക്ക് മതിയായ ഇരിപ്പിടം ഉള്‍പ്പെടെ അടിസ്ഥാന സൗകര്യമില്ലെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. അതേസമയം, ഇരിപ്പിടങ്ങൾ പലരും സ്പോൺസർ ചെയ്തിട്ടുണ്ടെന്നും നടപടി പുരോഗമിക്കുകയാണെന്നും കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു. വട്ടവടയിൽ ഹരിതരശ്മി പദ്ധതിക്ക് തുടക്കം തൊടുപുഴ: വട്ടവടയുടെ കാർഷികസ്വപ്നങ്ങൾക്ക് കരുത്തേകാൻ ഹരിതരശ്മി പദ്ധതിക്ക് തുടക്കമായി. കേരളസർക്കാർ പട്ടികവർഗ വികസനവകുപ്പ് സെന്‍റർ ഫോർ മാനേജ്മെന്‍റ് ഡെവലപ്മെന്റ് മുഖേന നടപ്പാക്കുന്ന പദ്ധതിയാണ് ഹരിതരശ്മി. പട്ടികവർഗ ജനസമൂഹത്തിൻെറ കൈവശമുള്ളതും വിനിയോഗിക്കപ്പെടാതെ കിടക്കുന്നതുമായ ഭൂമിയിൽ വിവിധ കൃഷികൾ പ്രോത്സാഹിപ്പിച്ച് കുടുംബവരുമാനത്തിൻെറ ഭാഗമായി കൃഷിയെ മാറ്റിത്തീർക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വട്ടവട പഞ്ചായത്തിൽ 322 കുടുംബത്തിന് കൃഷിചെയ്യുന്നതിനാവശ്യമായ ഉരുളക്കിഴങ്ങ്, വെളുത്തുള്ളി, കാബേജ്, കാരറ്റ്, ബട്ടർ ബീൻസ് തുടങ്ങിയ വിത്തുകളുടെ വിതരണോദ്ഘാടനം എ. രാജ എം.എൽ.എ നിർവഹിച്ചു. വട്ടവടസ്വാമിയാർകുടിയിൽ നടന്ന ചടങ്ങിൽ ഇടുക്കി ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഉഷാകുമാരി മോഹൻകുമാർ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ഹരിതരശ്മി സ്റ്റേറ്റ് കോഓഡിനേറ്റർ പി.ജി. അനിൽ വിഷയാവതരണം നടത്തി. ദേവികുളം ഡിവിഷൻ ജില്ല പഞ്ചായത്ത് മെംബർ സി. രാജേന്ദ്രൻ, വട്ടവട പഞ്ചായത്ത് പ്രസിഡന്‍റ് ഗണപതി അമ്മാൾ, വൈസ് പ്രസിഡന്‍റ് കെ. വേലായുധൻ, ബ്ലോക്ക് മെംബർ സുകന്യ ശേഖർ, വാർഡ് മെംബർമാരായ ശിവലക്ഷ്മി മുരുകൻ, ആര്യമാല അളകേശൻ, ശശി ശുഭരാജ്, രാജ്ശിവസ്വാമി, സി.എം.ഡി ഡയറക്ടർ ഡോ. ജി. സുരേഷ് എന്നിവർ സംസാരിച്ചു. TDL RAJA വട്ടവടയിൽ ഹരിതരശ്മി പദ്ധതിയുടെ ഉദ്ഘാടനം എ. രാജ എം.എൽ.എ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story