Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകുമളി കെ.എസ്.ആർ.ടി.സി...

കുമളി കെ.എസ്.ആർ.ടി.സി യാഡ് നിർമാണം ആരംഭിച്ചു

text_fields
bookmark_border
കുമളി: ടൗണിലെ കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ യാഡ് നിർമാണത്തിന് തുടക്കമായി. നിലവിലെ പ്രദേശം കോൺക്രീറ്റ് ചെയ്തുള്ള യാഡ് നിർമാണത്തി‍ൻെറ ചുമതല സംസ്ഥാന നിർമിതി കേന്ദ്രത്തിനാണ്. ഇ.എസ്. ബിജിമോൾ എം.എൽ.എ ആയിരിക്കെ 2018-19ലെ ആസ്തി വികസന ഫണ്ടിൽനിന്ന്​ യാഡ് നിർമാണത്തിന്​ 45 ലക്ഷം അനുവദിച്ചിരുന്നു. ആകെ 70 ലക്ഷത്തിലധികം രൂപയാണ്​ ചെലവ്​ കണക്കാക്കുന്നത്​. യാഡ് നിർമാണം പൂർത്തിയാകുന്നതോടെ മഴക്കാലത്ത് വെള്ളംകയറി പ്രദേശത്തുണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാകും. വാഴൂർ സോമൻ എം.എൽ.എ ഉദ്​ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ്​ ശാന്തി ഷാജിമോൻ, വി.കെ. ബാബുക്കുട്ടി, കെ.എം. സിദ്ദീഖ്, നിർമിതികേന്ദ്രം ചീഫ് എൻജിനീയർ സിനി തുടങ്ങിയവർ പങ്കെടുത്തു. TDL Yard kumali: കുമളി കെ.എസ്.ആർ.ടി.സി യാഡ് നിർമാണം വാഴൂർ സോമൻ എം.എൽ.എ ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story