Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവിലക്കയറ്റത്തിനെതിരെ...

വിലക്കയറ്റത്തിനെതിരെ നിൽപ്​ സമരം

text_fields
bookmark_border
തൊടുപുഴ: രാജ്യത്ത് വിലക്കയറ്റം നിയന്ത്രിക്കാനാകാതെ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ജനങ്ങളുടെ അന്തകരായി മാറുകയാണെന്ന് യൂത്ത് ലീഗ് ജില്ല പ്രസിഡന്‍റ്​ പി.എച്ച്. സുധീർ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങൾ മൂലമുള്ള വിലക്കയറ്റത്തിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മുതലക്കോടം ശാഖയിൽ സംഘടിപ്പിച്ച നിൽപ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്​ലിം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി എം.പി സലിം, യൂത്ത് ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡന്‍റ്​ പി.ഇ. നൗഷാദ്, പി.യു. ഷെമീർ, സി.പി. ബാവക്കുട്ടി, പി.ഇ. ബഷീർ, പി.എസ് മൈതീൻ, പി.കെ. അനസ്, അബ്ദുൽ സമദ്, പി.കെ. ഹുസൈൻ, അബ്ദുൽ കരീം എന്നിവർ സംസാരിച്ചു. പരിപാടികൾ ഇന്ന്​ കോലാനി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം: വിഷുവിളക്ക്​ മഹോത്സവം; അമരംകാവിൽ കലശം - രാവിലെ 10.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story