Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസർക്കസിലെ മിന്നും...

സർക്കസിലെ മിന്നും താരങ്ങൾക്ക്​ പ്രണയ സാഫല്യം

text_fields
bookmark_border
തൊടുപുഴ: സര്‍ക്കസ്​ തമ്പിലെ ജീവിതയാത്രയില്‍ കിന്‍റുവിനൊപ്പം ഇനി രേഷ്മയുണ്ടാകും. മൂന്നുവര്‍ഷം നീണ്ട സര്‍ക്കസ് കൂടാരത്തിലെ പ്രണയം​ തൊടുപുഴ കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്ര നടയിൽ തിങ്കളാഴ്ച ഇരുവരും വിവാഹത്തി​ലൂടെ സാക്ഷാത്​കരിക്കുകയായിരുന്നു. ബിഹാര്‍ സ്വദേശി കിന്‍റു മുര്‍മുറുവും മഹാരാഷ്ട്ര സ്വദേശിനി രേഷ്മയുമാണ്​ വിവാഹിതരായത്​. ഇരുവരും സര്‍ക്കസ് കൂടാരത്തില്‍ ജോലി ചെയ്യുന്നവരാണ്​. ജംബോ സര്‍ക്കസിന്‍റെ രണ്ട്​ ഗ്രൂപ്പിലായിരുന്നു ഇരുവരും പ്രകടനം നടത്തിയിരുന്നത്. കിന്‍റു ഫ്ലയിങ്​ ട്രപ്പീസ് വിദഗ്ധനാണ്. രേഷ്മ സാരി ബാലന്‍സിങ്​, ഹൈ വീല്‍ സൈക്ലിങ്ങിലും. സര്‍ക്കസ് വേദിയില്‍ തിളങ്ങിനില്‍ക്കുമ്പോഴാണ് കിന്‍റു രേഷ്മയെ തന്‍റെ പ്രണയം അറിയിക്കുന്നത്. കോവിഡിനെത്തുടര്‍ന്ന് സര്‍ക്കസ് കൂടാരങ്ങള്‍ അടച്ചുപൂട്ടിയതോടെ വിവാഹം അനിശ്ചിതമായി നീണ്ടു. ഇപ്പോള്‍ കോവിഡ്​ ആശങ്കകൾ മാറി സര്‍ക്കസ് വീണ്ടും സജീവമായതോടെ ഇരുവരും ഒന്നാകാന്‍ തീരുമാനിക്കുകയായിരുന്നു. രണ്ടുദിവസം മുമ്പാണ്​ തൊടുപുഴയിൽ ജംബോ സര്‍ക്കസ് എത്തുന്നത്​. ഉടമ ജയശങ്കറിന്‍റെ നേതൃത്വത്തിലാണ്​ വിവാഹത്തിനുള്ള ക്രമീകരണങ്ങള്‍ നടത്തിയത്​. വധൂവരന്മാരുടെ ബന്ധുക്കള്‍ക്ക്​ പുറമെ ജംബോ സര്‍ക്കസിലെ മുഴുവന്‍ താരങ്ങളും ക്ഷേത്രം ജീവനക്കാരും വിവാഹത്തിന് സാക്ഷ്യം വഹിച്ചു. പങ്കെടുത്തവര്‍ക്ക് മധുരവും വിതരണം നടത്തി. വധൂവരന്മാര്‍ക്കായി അടുത്ത ദിവസം സര്‍ക്കസ് കൂടാരത്തില്‍ സല്‍ക്കാരവും നടത്തും. TDL vivaham ​തൊടുപുഴയിലെ ക്ഷേത്രനടയിൽ കിന്‍റു രേഷ്മക്ക്​ താലി ചാർത്തുന്നു ജയ്ഹിന്ദ് സാംസ്​കാരികവേദി മുതലക്കോടം: ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ ജയ്ഹിന്ദ് സാംസ്​കാരികവേദി രൂപവത്​കരിച്ചു. ലൈബ്രറി പ്രസിഡന്‍റ്​ കെ.സി. സുരേന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. അഡ്വ. നീർണാൽ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പുസ്​തക ചർച്ചകൾ, കവിയരങ്ങുകൾ, പുസ്​തക പ്രകാശനങ്ങൾ എന്നിവക്ക്​ പുറമെ എല്ലാമാസവും ആദ്യ ഞായറാഴ്ച സാഹിത്യസംഗമ സദസ്സ് നടത്താനും തീരുമാനിച്ചു. സാംസ്കാരികവേദി ഭാരവാഹികളായി നീർണാൽ ബാലകൃഷ്ണൻ (ചെയർമാൻ), സനൽ ചക്രപാണി (വൈസ്​ ചെയർ), മോഹൻ അറയ്ക്കൽ (പ്രസി), രാജീവ് തൊടുപുഴ, ഇ.യു. ദീപ (വൈസ്​ പ്രസി), അനുകുമാർ (സെക്ര), അജയ് വേണു, സജിതാ ഭാസ്​കർ (ജോ. സെക്ര) എന്നിവരെ തെരഞ്ഞെടുത്തു. സൗജന്യ രക്തപരിശോധന ക്യാമ്പ്​ തൊടുപുഴ: എലൈറ്റ്​ ലയൺസ്​ ക്ലബും മുത്തൂറ്റ്​ സ്​നേഹാശ്രയയും ചേർന്ന്​ ബുധനാഴ്ച സൗജന്യ രക്തപരിശോധന ക്യാമ്പ്​ സംഘടിപ്പിക്കും. രാവിലെ 8.30 മുതൽ ഒമ്പതുവരെ സെന്‍റ്​ സെബാസ്റ്റ്യൻ യു.പി സ്കൂളിലാണ്​ ക്യാമ്പ്​ .
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story