Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2022 5:33 AM IST Updated On
date_range 12 April 2022 5:33 AM ISTസകാത് പാവപ്പെട്ടവന്‍റെ അവകാശം -ഇംദാദുല്ല നദ്വി
text_fieldsbookmark_border
തൊടുപുഴ: സകാത് അർഹരിലേക്ക് എത്തിക്കാനുള്ള വ്യവസ്ഥാപിത സംവിധാനങ്ങൾ സ്വാഗതാർഹമാണെന്ന് തൊടുപുഴ ടൗൺ പള്ളി ചീഫ് ഇമാം ഇംദാദുല്ല നദ്വി. തൊടുപുഴ സകാത് കമ്മിറ്റി സംഘടിപ്പിച്ച 'സാമൂഹിക പുരോഗതിക്ക്; സംഘടിത സകാത്' ബോധവത്കരണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാങ്ങുന്നവനെ സ്വയം പര്യാപ്തനാക്കുന്ന വിധമാകണം സകാത്തിന്‍റെ വിതരണം നടത്തേണ്ടത്. സമ്പത്തിന്‍റെ സകാത് ഔദാര്യമല്ല; അത് പാവപ്പെട്ടവന്‍റെ അവകാശമാണ്. സകാത് പരമ്പരാഗതമായി ചിലർമാത്രം വാങ്ങുകയും ചിലർ മാത്രം കൊടുക്കുകയും ചെയ്യുന്ന രീതി മാറണം. അറിവില്ലായ്മ മൂലോമോ അലസത കാരണമോ കഴിവുണ്ടായിട്ടും സകാത് നൽകാത്തവർ സമുദായത്തിലുണ്ട്. ഇത് കുറ്റകരമായ അനാസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. ശാന്തപുരം അൽജാമിയ അൽഇസ്ലാമിയ ഡെപ്യൂട്ടി റെക്ടർ കെ.എം. അഷ്റഫ് മുഖ്യപ്രഭാഷണം നടത്തി. സാമ്പത്തിക വളർച്ചയിലും ദാരിദ്ര്യ നിർമാർജനത്തിലും വലിയ പുരോഗതി ഉണ്ടാക്കാൻ കഴിയുന്ന സംരംഭമാണ് ഇസ്ലാമിലെ സകാത് വ്യവസ്ഥയെന്ന് അദ്ദേഹം പറഞ്ഞു. അത് ദരിദ്രനെ സ്വയം പര്യാപ്തനാക്കും. സാധാരണക്കാരന്‍റെ കൈയിൽ പണം എത്തിയാലെ മാർക്കറ്റിൽ ചലനമുണ്ടാകൂ. അത് നാടിന്‍റെ മൊത്തം പുരോഗതിക്ക് ആക്കം കൂട്ടുന്നു. സകാത് വ്യവസ്ഥാപിതമായി നിർവഹിക്കപ്പെടുമ്പോഴാണ് ഈ ഗുണങ്ങൾ ലഭ്യമാകുക എന്നും ചൂണ്ടിക്കാട്ടി. യോഗത്തിൽ സകാത് കമ്മിറ്റി ചെയർമാൻ അഡ്വ.ഇ.എസ്. മൂസ അധ്യക്ഷതവഹിച്ചു. പി.പി കാസിം മൗലവി സ്വാഗതവും അഫ്സൽ ജമാൽ നന്ദിയും പറഞ്ഞു. FOTO - TDL SAKATH തൊടുപുഴ സകാത് കമ്മിറ്റി സംഘടിപ്പിച്ച 'സാമൂഹിക പുരോഗതിക്ക്; സംഘടിത സകാത്' ബോധവത്കരണ സംഗമം തൊടുപുഴ ടൗൺ പള്ളി ചീഫ് ഇമാം കെ.എസ്. ഇംദാദുല്ല നദ്വി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story