Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2022 5:31 AM IST Updated On
date_range 12 April 2022 5:31 AM ISTറോഡ് ടാറിങ്ങിന് വീതി കുറവെന്ന് ആക്ഷേപം
text_fieldsbookmark_border
പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത് രാജാക്കാട്: റോഡ് വീതികൂട്ടി നിര്‍മിക്കുന്നതിന് വ്യാപാരികളും നാട്ടുകാരും ചേർന്ന് കടകളുടെയും വായനശാലയുടെയും തിണ്ണയടക്കം പൊളിച്ച് നീക്കിയിട്ടും ടാറിങ് നടത്തിയപ്പോള്‍ വീതി കൂട്ടിയില്ലെന്നാരോപിച്ച് നാട്ടുകാര്‍ ജനകീയ സമിതി രൂപവത്കരിച്ച് രംഗത്ത്. ഹൈറേഞ്ചിലെ പ്രധാന റോഡായ ചെമ്മണ്ണാര്‍ ഗ്യാപ് റോഡിന്‍റെ നിര്‍മാണത്തിനെതിരെയാണ് പ്രതിഷേധം. ഇത് സംബന്ധിച്ച് വ്യാപാരികള്‍ വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനും എക്സിക്യൂട്ടിവ് എൻജിനീയർക്കും പരാതി അയച്ചു. കെ.എസ്.ടി.പി ഏറ്റെടുത്ത് നിർമിക്കുന്ന ചെമ്മണ്ണാര്‍ ഗ്യാപ് റോഡിന്‍റെ നിര്‍മാണത്തില്‍ അപാകതകൾ ആരോപിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് ഇപ്പോള്‍ മുല്ലക്കാനം ടൗണില്‍ ടാറിങ് നടത്തിയത് വീതികുറച്ചാണെന്ന ആരോപണം. റോഡ് നിര്‍മാണം ആരംഭിക്കുന്ന ഘട്ടത്തില്‍ ഏഴ് മീറ്റര്‍ വീതിയിൽ ടാറിങ് ഉണ്ടാകുമെന്ന് പറഞ്ഞതനുസരിച്ച് വ്യാപാരികള്‍ സ്വന്തം ചെലവില്‍ കടകളടക്കം പൊളിച്ച് നീക്കി. ടാറിങ് നടത്തിയപ്പോള്‍ റോഡിന് ആറ് മീറ്റര്‍ മാത്രമാണ് വീതിയെന്ന് നാട്ടുകാർ പറയുന്നു. ചില സ്ഥലത്ത് വീതി കൂട്ടാതെയും ചിലയിടങ്ങളിൽ മാത്രം വീതി കൂട്ടിയുമാണ് റോഡ് നിർമിച്ചതെന്നും പരാതിയുണ്ട്. ഈ വിവരങ്ങൾ അറിയിക്കുന്നതിനായി കെ.എസ്.ടി.പി അസി. എൻജിനീയറെ വിളിച്ചാൽ ഫോൺ എടുക്കാറില്ലെന്നാണ് ആക്ഷേപം. അതേസമയം, വളവുകൾ നിവർത്താത്തതിനെതിരെയും കുലുങ്കുകൾ ഉയർത്തി പണിയാത്തതിനെതിരെയും പരാതി ഉയർന്നിട്ടുണ്ട്. എസ്റ്റിമേറ്റ് എടുത്ത സമയത്ത് ഇതൊന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെണ് ഉദ്യോഗസ്ഥർ അറിയിച്ചത്. എന്നാല്‍, റോഡിന് ആറ് മീറ്റര്‍ മാത്രം വീതിയുള്ള ടാറിങ് ആണ് എസ്റ്റിമേറ്റിലുള്ളതെന്നാണ് കരാര്‍ കമ്പനി വ്യക്തമാക്കുന്നത്.സർക്കാർ ആശുപത്രിയും കോളജും ഐ.ടി.ഐയുമടക്കം നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന മുല്ലക്കാനം ടൗണില്‍ വീതികൂട്ടി ടാറിങ് നടത്തുന്നതിന് നടപടി സ്വീകരിച്ചില്ലെങ്കില്‍ റോഡ് നിര്‍മാണം തടയുമെന്ന നിലപാടിലാണ് ജനകീയ സമിതി. idl adi 3 road ചിത്രം: ചെമ്മണ്ണാർ ഗ്യാപ് റോഡ് നിർമാണത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ മുല്ലക്കാനത്ത് നടത്തിയ പ്രതിഷേധം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
