Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഗതാഗതക്കുരുക്കഴിയാതെ...

ഗതാഗതക്കുരുക്കഴിയാതെ രാജാക്കാട്​

text_fields
bookmark_border
ഗതാഗതക്കുരുക്കഴിയാതെ രാജാക്കാട്​
cancel
ട്രാഫിക് കമ്മിറ്റിയുടെ പ്രവർത്തനം ഫലപ്രദമല്ല അടിമാലി: രാജാക്കാട് ടൗണിലെ ഗതാഗതക്കുരുക്കഴിക്കാൻ നടപടിയില്ലാത്തത്​ യാത്രാദുരിതം സൃഷ്ടിക്കുന്നു. ട്രാഫിക് കമ്മിറ്റി കൂടിയിട്ട് മാസങ്ങളായി. നിലവിൽ എടുത്ത തീരുമാനങ്ങൾ ഫലപ്രദമായി നടപ്പാക്കാനും കഴിഞ്ഞിട്ടില്ല. 2014ൽ ബേബിലാൽ പഞ്ചായത്ത് പ്രസിഡന്‍റ്​ ആയിരുന്ന കാലത്താണ് ട്രാഫിക് കമ്മിറ്റിക്ക് രൂപംനൽകിയത്. പഞ്ചായത്ത് പ്രസിഡന്‍റ്​ ചെയർമാനും പൊലീസ്​ സബ് ഇൻസ്പെക്ടർ കൺവീനറുമായാണ് കമ്മിറ്റിക്ക് രൂപംനൽകിയത്. ജനപ്രതിനിധികളെയും വ്യാപാരി നേതാക്കേളെയും, ബസ്, ഓട്ടോ, ടാക്സി യൂനിയൻ ഭാരവാഹികളെയും രാഷ്ട്രീയ നേതാക്കളെയുമടക്കം ഉൾപ്പെടുത്തിയാണ് കമ്മിറ്റി രൂപവത്​കരിച്ചത്. ട്രാഫിക് കമ്മിറ്റിയിൽ എടുത്ത തീരുമാനങ്ങൾ നടപ്പാക്കാത്ത കാര്യം കമ്മിറ്റിയിൽ ഉന്നയിച്ചവരെ തുടർ കമ്മിറ്റികളുടെ കാര്യം അറിയിച്ചില്ലെന്നും ആക്ഷേപമുണ്ട്. തുടർന്ന് വന്ന പഞ്ചായത്ത് ഭരണസമിതിയും പൊലീസും വേണ്ട ഇടപെടൽ നടത്താത്തതാണ്​ പ്രശ്ന പരിഹാരത്തിന്​ തടസ്സമെന്ന്​ പറയുന്നു​. നടപ്പുവഴി കൈയേറി വാഹനങ്ങൾ പാർക്ക്​ ചെയ്യുന്നതിനാൽ വയോധികരും സ്ക്കൂൾ കുട്ടികളുമടക്കമുള്ള കാൽനടക്കാർ ഭീതിയോടെയാണ് സഞ്ചരിക്കുന്നത്. പല വാഹനങ്ങളും രാവിലെ പാർക്ക്​ ചെയ്താൽ രാത്രിയാണ്​ മാറ്റുക. ഞായറാഴ്ചകളിലും വിശേഷ ദിവസങ്ങളിലും പള്ളി റോഡിലൂടെ വരുന്ന വാഹനങ്ങൾ കടത്തിവിടുന്നതിന് സംവിധാനമൊരുക്കാൻ ആവശ്യത്തിന് പൊലീസ്​ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും ചെറിയ റോഡുകളുടെ വശങ്ങളിലെ പാർക്കിങ്​ തിരക്കുള്ള സമയങ്ങളിൽ ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നതും പ്രധാന ആവശ്യമാണ്. ഞായറാഴ്ചകളിൽ മൂന്നാറിലേക്കും തേക്കടിയിലേക്കും പോകുന്ന വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ പെടുന്നതും പതിവാണ്. ഇതുവഴി കടന്നുപോകുന്ന റോഡിന് മലയോര ഹൈവേ എന്ന പേരുണ്ടെങ്കിലും 35 വർഷം മുമ്പ്​ ഉണ്ടായിരുന്ന വിതിയേ റോഡിനുള്ളു. ട്രാഫിക് കമ്മിറ്റി അടിയന്തരമായി വിളിച്ചുകൂട്ടി മുമ്പ്​ എടുത്ത തീരുമാനങ്ങൾ കൃത്യതയോടെ നടപ്പാക്കിയാൽ ഗതാഗതക്കുരുക്കിന് ഒരുപരിധി വരെ പരിഹാരമാകുമെന്നാണ് നാട്ടുകാർ പറയുന്നത്. idl adi 4 rjd ചിത്രം - രാജാക്കാട് ടൗൺ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story