Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവന്യമൃഗ ശല്യത്തില്‍...

വന്യമൃഗ ശല്യത്തില്‍ വലഞ്ഞ് സൗത്ത് കത്തിപ്പാറ

text_fields
bookmark_border
അടിമാലി: കാട്ടുപന്നിയും കുരങ്ങുമടക്കം വന്യമൃഗങ്ങളുടെ ശല്യത്തില്‍ നട്ടംതിരിയുകയാണ് വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തിലെ പതിനാറാംവാര്‍ഡില്‍ ഉള്‍പ്പെട്ട സൗത്ത് കത്തിപ്പാറ മേഖലയിലെ കുടുംബങ്ങള്‍. കാട്ടുപന്നിയും കുരങ്ങുമാണ് കൂടുതലായി ഈ മേഖലയില്‍ സ്വൈരവിഹാരം നടത്തുന്നത്. ജനവാസ മേഖലകളിൽ ഇറങ്ങുന്ന വന്യമൃഗങ്ങള്‍ വിളകള്‍ക്ക് വലിയതോതില്‍ നാശംവരുത്തുന്നുവെന്നാണ് കര്‍ഷകരുടെ പരാതി. മുമ്പ് തന്നാണ്ട് വിളകള്‍ക്ക് നേരെയായിരുന്നു കാട്ടുമൃഗങ്ങളുടെ ശല്യമെങ്കിൽ ഇപ്പോള്‍ കുരുമുളക് ചെടികളുടെയടക്കം ചുവട് കാട്ടുപന്നികള്‍ കുത്തിമറിക്കുന്ന സാഹചര്യമാണ്​. വന്യമൃഗങ്ങളെ തടയാൻ പ്രതിരോധ മാർഗമൊരുക്കണമെന്നാണ്​ പ്രദേശവാസികളുടെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story