Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2022 5:28 AM IST Updated On
date_range 12 April 2022 5:28 AM ISTസർക്കാറിന്‍റേത് കർഷകരെ കുടിയിറക്കുന്ന നയങ്ങൾ -പി.ജെ. ജോസഫ്
text_fieldsbookmark_border
ഇടുക്കി: ജില്ലയുടെ ഹൈറേഞ്ച് മേഖലയിൽനിന്ന് കർഷകരെ കുടിയിറക്കാനുള്ള നയങ്ങളാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്നതെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ. കേരള കോൺഗ്രസ് ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ ചെറുതോണിയിൽ നടന്ന ധർണ ഉദഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വന്യമൃഗങ്ങളുടെ ദ്രോഹം അവസാനിപ്പിക്കുക, 1964ലെയും 1993 ലെയും ഭൂമിപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുക, കർഷകർക്കെതിരായ ജപ്തി നടപടി നിർത്തിവെക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. പാർട്ടി ജില്ല പ്രസിഡന്‍റ് പ്രഫ. എം.ജെ. ജേക്കബ് അധ്യക്ഷതവഹിച്ചു. മോൻസ് ജോസഫ് എം.എൽ.എ, അഡ്വ. ജോയ് എബ്രഹാം, കെ. ഫ്രാൻസിസ് ജോർജ്, അഹമ്മദ് തോട്ടത്തിൽ, ഹൈപവർ കമ്മിറ്റി അംഗങ്ങളായ അഡ്വ. ജോസഫ് ജോൺ, അഡ്വ. ജോസി ജേക്കബ്, തോമസ് പെരുമന, ആന്‍റണി ആലഞ്ചേരി, സംസ്ഥാന ഭാരവാഹികളായ ബേബി പതിപ്പിള്ളി, നോബിൾ ജോസഫ്, എം. മോനിച്ചൻ, വർഗീസ് വെട്ടിയാങ്കൽ, ജോയ് കൊച്ചുകരോട്ട്, ജോജി ഇടപ്പള്ളിക്കുന്നേൽ, ബിജു പോൾ, ജില്ല ഭാരവാഹികളായ വി.എ. ഉലഹന്നാൻ, ഫിലിപ് മനയാറ്റ്, എം.ജെ. കുര്യൻ, സിനു വാലുമ്മേൽ, ജോയ് കുടക്കച്ചിറ, വിൻസെന്‍റ് വള്ളാടി, ടോമി കൊച്ചുകുടി, അഡ്വ. എബി തോമസ് എന്നിവർ സംസാരിച്ചു. ഫോട്ടോ - TDL DHARNNA കേരള കോണ്‍ഗ്രസ് ജില്ല കമ്മിറ്റി ചെറുതോണിയില്‍ നടത്തിയ ധർണ പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ. ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു നെറ്റ്ബാൾ സമ്മർ കോച്ചിങ് തൊടുപുഴ: ജില്ലയിലെ ആറ് മുതൽ 12വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കായി ജില്ല നെറ്റ്ബാൾ അസോ. തൊടുപുഴയിൽ സമ്മർകോച്ചിങ് ക്യാമ്പ് സംഘടിപ്പിക്കുന്നു. സ്കൂൾ ഗെയിംസിലും യൂനിവേഴ്സിറ്റി മീറ്റിലും ഇപ്പോൾ നെറ്റ്ബാൾ മത്സരം ഉൾപ്പെടുത്തിയിട്ടുണ്ട്. ഏപ്രിൽ 25 മുതൽ മൂന്ന് ആഴ്ചക്കാലം നടത്തുന്ന സമ്മർകോച്ചിങ് ക്യാമ്പിൽ പങ്കെടുക്കുവാൻ താൽപര്യമുള്ള സ്കൂളുകൾ, ക്ലബ്ബുകൾ, വിദ്യാർഥികൾ തുടങ്ങിയവർക്ക് 9447753482 എന്ന നമ്പരിൽ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യാമെന്ന് ജില്ല നെറ്റ്ബാൾ അസോ. സെക്രട്ടറി എൻ. രവീന്ദ്രൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story