Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഊരുവിദ്യാകേന്ദ്രങ്ങളും...

ഊരുവിദ്യാകേന്ദ്രങ്ങളും ഡിജിറ്റലാകുന്നു

text_fields
bookmark_border
p2 lead കമ്പ്യൂട്ടർ അനുബന്ധ പഠനങ്ങളിലടക്കം വേഗത കൈവരിക്കുകയാണ്​ ലക്ഷ്യം തൊടുപുഴ: ജില്ലയിലെ ഗോത്ര മേഖലകളിലെ കുട്ടികളുടെ പഠനപ്രവർത്തനങ്ങൾക്ക്​ വേഗത കൂട്ടാൻ ഊരുവിദ്യ കേന്ദ്രങ്ങളും ഡിജിറ്റലിലേക്ക്​. കുട്ടികളുടെ കമ്പ്യൂട്ടർ അനുബന്ധ പഠനങ്ങളിലടക്കം വേഗത കൈവരിക്കുക എന്ന ലക്ഷ്യമിട്ടാണ്​ ഇവരുടെ കുടികൾക്ക്​ സമീപമുള്ള വിദ്യാകേന്ദ്രങ്ങളിൽ ഡിജിറ്റൽ പഠനവും ഒരുങ്ങുന്നത്​​. ഇതിനായി ജില്ലയിലെ എല്ലാ ഊരുകൂട്ടങ്ങൾക്കും കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും ഉടൻ എത്തിച്ചുനൽകും. പരീക്ഷ കഴിഞ്ഞ്​ കുട്ടികൾ മടങ്ങുന്ന സാഹചര്യത്തിൽ കുടികൾ കേന്ദ്രീകരിച്ച്​ ഇവർക്ക്​ പഠനം നൽകാനാണ്​ ലക്ഷ്യമിടുന്നത്​. ഇതിനായി വളന്‍റിയർമാർക്ക്​ പരിശീലനവും നൽകിക്കഴിഞ്ഞു. ആദിവാസി മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി സമഗ്രശിക്ഷ കേരളം ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ്​ ഊരുവിദ്യാകേന്ദ്രങ്ങൾ. കുട്ടികൾക്ക്​ സ്കൂളുമായുള്ള ബന്ധം നിലനിർത്തുക, പഠനത്തുടർച്ച ഉറപ്പാക്കുക, പഠന പ്രവർത്തനങ്ങളിൽ സഹായിക്കുക എന്നിവയെല്ലാം ഊരുവിദ്യാകേന്ദ്രങ്ങളിലൂടെയാണ്​ നടത്തുന്നത്​. മൂന്നാർ, അടിമാലി, തൊടുപുഴ മേഖലയിലായി ​ജില്ലയിൽ 13 ഊരു വിദ്യാകേന്ദ്രങ്ങളാണ്​ ഉള്ളത്​. അടിമാലി മേഖലയിൽ കുരങ്ങാട്ടി, മഴുവടി കോളനി, ഞാവൽപറക്കുടി, താളുകണ്ടം കുടി, തേതലക്കുടി, വെങ്കായപ്പാറക്കുടി എന്നിവിടങ്ങളിലും മൂന്നാർ മേഖലയിൽ കുതുകാൽ കുടി, മേൽവലാശപ്പെട്ടിക്കുടി, തീർഥമലക്കുടി, വെള്ളക്കൽക്കുടി, പുറവയൽ, പാളപ്പെട്ടി എന്നിവിടങ്ങളിലും തൊടുപുഴ മേഖലയിൽ കരിമണ്ണൂരിൽ തടിയനാലിലുമാണ്​​ ഊരുവിദ്യാകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്​. സ്കൂളിൽ പഠനത്തോടൊപ്പം തന്നെയാണ്​ ഗോത്രവർഗ മേഖലകളിലടക്കം കേ​ന്ദ്രങ്ങൾ നടത്തുന്നത്​. അവധിക്കാലത്തും മറ്റും ഊരുവിദ്യാകേന്ദ്രങ്ങളിലൂടെ കുട്ടികളുടെ പഠന തുടർച്ച ഉറപ്പാക്കുന്നുണ്ട്​. കോവിഡ്​ കാലത്ത്​ ഇത്തരം കേന്ദ്രങ്ങളുടെ സഹായത്തോടെയാണ്​ കുട്ടികളുടെ പഠനത്തിൽനിന്നുള്ള കൊഴിഞ്ഞുപോക്കിന്​ തടയിട്ടതെന്ന്​​ സമഗ്രശിക്ഷ കേരള അധികൃതർ ചൂണ്ടിക്കാട്ടുന്നു​. തുടർപഠനം, പഠനശേഷമുള്ള അവസരങ്ങൾ ഇവയും കേന്ദ്രങ്ങളിലൂടെ നൽകുന്നുണ്ട്​. കുട്ടികളുടെ സ്​കൂളുകളിലുള്ള ഹാജരടക്കം ഇവർ നിരീക്ഷിക്കുന്നുണ്ട്​. വിദ്യാകേന്ദ്രങ്ങൾ ഡിജിറ്റലാകുന്നതോടെ കുട്ടികൾക്ക്​ ലാപ്​ടോപ്​ അടക്കമുള്ളവയുടെ സേവനം പ്രയോജനപ്പെടുത്താൻ കഴിയും. ഊരുവിദ്യകേന്ദ്രത്തിൽ ഭൂരിഭാഗവും ആ ഊരിലെ തന്നെ മികച്ച വിദ്യാഭ്യാസം നേടിയ ആളെയാകും വളന്‍റിയറായി നിയമിക്കുക. ഗോത്രമേഖലയിലെ കുട്ടികൾക്ക്​ പഠന പ്രവർത്തനങ്ങളിൽ ആത്മവിശ്വാസം നൽകാനും അതുവഴി കുട്ടികളെ മുഖ്യധാരയിലേക്കെത്തിക്കാനും ഊരുവിദ്യാകേന്ദ്രങ്ങൾ വഴി കഴിഞ്ഞിട്ടുണ്ടെന്നും സമഗ്രശിക്ഷ കേരള ​ ജില്ല പ്രോജക്ട്​ കോഓഡിനേറ്റർ ഡി. ബിന്ദുമോൾ പറഞ്ഞു. ​ ​TDL URUVIDYAKENDRAM ജില്ലയിലെ ഊരുവിദ്യ കേന്ദ്രങ്ങളിലൊന്ന്​ പൂർവവിദ്യാര്‍ഥി സംഗമം തൊടുപുഴ: കല്ലാനിക്കൽ സൻെറ്‌ ജോർജ് ഹൈസ്കൂൾ 1990 എസ്.എസ്.എൽ.സി ബാച്ചിന്‍റെ പൂർവവിദ്യാര്‍ഥി സംഗമം നടത്തി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ ഫാ. കുര്യാക്കോസ് കൊടകല്ലില്‍ സംഗമം ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ഡോ. സാജൻ മാത്യു മുഖ്യപ്രഭാഷണം നടത്തി. അധ്യാപകരായ ഒ.സി. ജോർജ്, എം.എം. സെബാസ്റ്റ്യൻ, എ.എം. മാത്യു, ലക്ഷ്മി നാരായണ ജ്യോതിസ്, ട്രീസ ജോസഫ്, റോസമ്മ ഫ്രാൻസിസ്, സിസ്റ്റർ ജോവിറ്റ, സിസ്റ്റർ ലീനസ് എന്നിവർ ആശംസ പ്രസംഗം നടത്തി. പൂർവവിദ്യാർഥികളായ ഡെയ്സി എൻ.ജോസ്, ലവിൻ ജോസ്, ബിനോ ജോർജ്, ബിനു മാത്യു, മായ കെ.തങ്കപ്പൻ, കെ.എൻ. ജയൻ, ജിബി സെബാസ്റ്റ്യൻ എന്നിവരും സംസാരിച്ചു. പി.ആർ. പ്രദീപ് സ്വാഗതവും പ്രേം പ്രകാശ് നന്ദിയും പറഞ്ഞു. TDL KALLANICKAL കല്ലാനിക്കൽ സൻെറ്‌ ജോർജ് ഹൈസ്കൂൾ പൂർവ വിദ്യാര്‍ഥി സംഗമം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story