Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightനവീകരിച്ച ഹൈ...

നവീകരിച്ച ഹൈ ആൾട്ടിറ്റ്യൂഡ്​ പരിശീലനകേന്ദ്രം തുറന്നു

text_fields
bookmark_border
നവീകരിച്ച ഹൈ ആൾട്ടിറ്റ്യൂഡ്​ പരിശീലനകേന്ദ്രം തുറന്നു
cancel
മൂന്നാർ: കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന മൂന്നാർ എച്ച്.എ.ടി.സിയുടെ നവീകരിച്ച ഓഡിറ്റോറിയത്തിന്‍റെയും ഹോസ്റ്റലിന്‍റെയും ഉദ്ഘാടനം അഡ്വ.എ. രാജ എം.എൽ.എ നിർവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ജിജി കെ.ഫിലിപ്​ അധ്യക്ഷതവഹിച്ചു. ഒരുകോടി 7 ലക്ഷം രൂപ ​ചെലവഴിച്ചാണ് കെട്ടിടത്തിന്‍റെ നിർമാണം നടത്തിയത്. ആയിരത്തോളമാളുകൾക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും ജിംനേഷ്യത്തിനുള്ള ഹാളും കുട്ടികൾക്കുള്ള ഹോസ്റ്റൽ താമസ സൗകര്യവുമാണ് കെട്ടിടത്തിൽ ക്രമീകരിച്ചിട്ടുള്ളത്. ഉദ്ഘാടന ചടങ്ങിൽ മന്ത്രി റോഷി അഗസ്​റ്റിന്‍റെ ആശംസ സന്ദേശം വായിച്ചു. കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ്​ ഒളിമ്പ്യൻ മേഴ്സിക്കുട്ടൻ നാടമുറിച്ച് ഓഡിറ്റോറിയം തുറന്നുനൽകി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ഉഷാകുമാരി, ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ്​ റോമിയോ സെബാസ്റ്റ്യൻ, സ്പോർട്സ് കേരള ഫൗണ്ടേഷൻ എക്സിക്യൂട്ടിവ് എൻജിനീയർ അബ്ദുൽ ജാഫർ ഷാജഹാൻ, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ആനന്ദറാണി ദാസ്, ജനപ്രതിനിധികളായ ഭവ്യ കണ്ണൻ, സി. രാജേന്ദ്രൻ, പ്രവീണ രവികുമാർ, കേരള സ്‌റ്റേറ്റ് സ്പോർട്സ് കൗൺസിൽ സെക്രട്ടറി എ. അജിത്ദാസ്, പി.കെ. കുര്യാക്കോസ്, അനസ് ഇബ്രാഹീം, കെ.കെ. വിജയൻ, ആർ. ഈശ്വരൻ തുടങ്ങിയവർ പ​ങ്കെടുത്തു. ചടങ്ങിന്‍റെ ഭാഗമായി നല്ലതണ്ണി ജങ്​ഷനിൽനിന്ന്​ വിളംബരജാഥ സംഘടിപ്പിച്ചു. ചിത്രം 1 മൂന്നാർ എച്ച്.എ.ടി.സിയുടെ നവീകരിച്ച ഓഡിറ്റോറിയത്തി​ന്‍റെയും ഹോസ്റ്റലിന്‍റെയും ഉദ്ഘാടനം എ. രാജ എം.എൽ.എ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story