Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2022 5:31 AM IST Updated On
date_range 11 April 2022 5:31 AM ISTപമ്പ് ഹൗസിലെ പൊട്ടിത്തെറി; കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചു
text_fieldsbookmark_border
മുട്ടം: ഇടിമിന്നലിൽ മാത്തപ്പാറ പമ്പ് ഹൗസിലെ പാനൽ ബോർഡ് കത്തിനശിച്ചതിനെ തുടർന്ന് മുട്ടം, കരിങ്കുന്നം പ്രദേശങ്ങളിൽ തടസ്സപ്പെട്ട കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചു. ശനിയാഴ്ച വൈകീട്ട് മഴയെത്തുടർന്നുണ്ടായ മിന്നലിലാണ് കുടിവെള്ള പദ്ധതികളുടെ മോട്ടോറുകളെ നിയന്ത്രിക്കുന്ന വൈദ്യുതി പാനൽ ബോർഡാണ് കത്തിനശിച്ചത്. ഇതുമൂലം ഞായറാഴ്ച ഉച്ചവരെ പമ്പിങ് തടസ്സപ്പെട്ടു. കത്തിനശിച്ച പാനൽ ബോർഡ് മാറ്റിസ്ഥാപിക്കാൻ കഴിഞ്ഞില്ലെങ്കിലും താൽക്കാലിക സംവിധാനത്തിലൂടെ പമ്പിങ് പുനഃസ്ഥാപിച്ചു. ശനിയാഴ്ച വൈകീട്ട് ആറ് തവണയാണ് പമ്പ് ഹൗസിൽ പൊട്ടിത്തെറി ഉണ്ടായത്. ഈസമയം മോട്ടോറുകൾ പ്രവർത്തിപ്പിക്കാതിരുന്നതിനാൽ മോട്ടറുകൾക്ക് കേടുപാടുകൾ സംഭവിച്ചില്ല. സംഭവ സമയം പമ്പ് ഹൗസിൽ ഉണ്ടായിരുന്ന ഓപറേറ്റർ സ്ഫോടന ശബ്ദവും തീയും കണ്ട് ഓടി പുറത്തേക്കിറങ്ങിയതിനാൽ മറ്റ് അപകടങ്ങൾ ഒഴിവായി. tdl mltm ശനിയാഴ്ചയുണ്ടായ ഇടിമിന്നലിൽ മാത്തപ്പാറ പമ്പ് ഹൗസിലെ പാനൽ ബോർഡ് കത്തിനശിച്ച നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
