Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപുതിയ ഡി​പ്പോ...

പുതിയ ഡി​പ്പോ രണ്ടാഴ്ചക്കകം പൂർണമായി പ്രവർത്തനസജ്ജമാകും

text_fields
bookmark_border
p2 lead * നടപടികൾ വേഗത്തിലാക്കി കെ.എസ്​.ആർ.ടി.സി തൊടുപുഴ: ഉദ്​ഘാടനം കഴിഞ്ഞ കെ.എസ്​.ആർ.ടി.സി ഡിപ്പോ രണ്ടാഴ്ചക്കകം പൂർണതോതിൽ പ്രവർത്തനസജ്ജമാകും. ഇതിനായുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണെന്ന്​ കെ.എസ്​.ആർ.ടി.സി അധികൃതർ പറഞ്ഞു. ഇപ്പോഴും താൽക്കാലിക സ്​റ്റാൻഡിൽനിന്നാണ്​ സർവിസുകൾ പുറപ്പെടുന്നത്​. കഴിഞ്ഞ വെള്ളിയാഴ്ച ഗതാഗതമന്ത്രി ആന്‍റണി രാജുവാണ്​ ഡി​പ്പോയുടെ ഉദ്​ഘാടനം നിർവഹിച്ചത്​. ഫോൺ കണക്ഷൻ ഇങ്ങോട്ട്​ മാറ്റി സ്ഥാപിക്കലാണ്​ ആദ്യം പൂർത്തിയാക്കാനുള്ളത്​. ഇതിനു ശേഷമേ സ്​റ്റേഷൻ മാസ്റ്ററുടെ ഓഫിസുകളുടെയടക്കം പ്രവർത്തനം തുടങ്ങാനാകൂ. നെറ്റ്​ കണക്ഷൻ ഉൾപ്പെടെ സജ്ജമായശേഷം ഡി.ടി.ഒ ഓഫി​സും​ ഇവിടേക്ക്​ മാറ്റും. വൈദ്യുതി കണക്ഷൻ ലഭിച്ചിട്ടുണ്ട്​. അടുത്ത ദിവസങ്ങളിൽ വർക്​ഷോപ്​ ഗാരേജ്​ ഉൾപ്പെടെ പൂർണമായും മാറ്റാനാണ്​ തീരുമാനം. ജല അതോറിറ്റിയിൽ പണം അടച്ച്​ കുടിവെള്ള കണക്ഷൻ എടുക്കുന്നതിനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്​. ഇതിനായി തുക അനുവദിച്ചിട്ടുണ്ടെന്നും അടുത്ത ദിവസം തന്നെ കണക്ഷൻ ലഭിക്കുമെന്നും അധികൃതർ പറഞ്ഞു. ഓഫിസ്​ സംവിധാനം യാത്രക്കാർക്കുള്ള ​ശൗചാലയ സൗകര്യം, ഡീസൽ പമ്പ്​ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ എന്നിവ നേരത്തേ തന്നെ ഒരുക്കിയിരുന്നു. ഇനി യാത്രക്കാർക്കുള്ള ഇരിപ്പിടങ്ങളടക്കം സജ്ജീകരിക്കാനുണ്ട്​. ഇതിന്​​ സ്​പോൺസർഷിപ്​ വഴി സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്​. ഡിപ്പോയുടെ പ്രവർത്തനം പൂർണതോതിലാക്കാനുള്ള നടപടി വേഗത്തിൽ സ്വീകരിക്കണമെന്ന്​ ഗതാഗത മന്ത്രി നിർദേശം നൽകിയിട്ടുണ്ടെന്ന്​ തൊടുപുഴ എ.ടി.എ പറഞ്ഞു. ഇതിനനുസരിച്ചുള്ള പ്രവർത്തനങ്ങളുമായാണ്​ കെ.എസ്​.ആർ.ടി.സി മുന്നോട്ട്​ പോകുന്നതെന്നും എ.ടി.ഒ വ്യക്തമാക്കി. താൽക്കാലിക സ്​​റ്റാൻഡിൽനിന്ന്​ ബസുകൾ പുറപ്പെട്ടാലും പുതിയ സ്റ്റാൻഡിൽ കയറിയ ശേഷമാണ്​ പോകുന്നത്​. മൂപ്പിൽകടവ്​ റോഡിൽനിന്ന്​ ബസുകൾ ഡിപ്പോയിൽ പ്രവേശിച്ച്​ ഇടുക്കി റോഡിലൂടെ പുറത്തേക്ക്​ പോകുന്ന രീതിയിലാണ്​ ഇപ്പോൾ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്​. നിർമാണം തുടങ്ങി ഒമ്പത്​ വർഷം പിന്നിട്ട ശേഷമാണ്​ ഡിപ്പോയുടെ ഉദ്​ഘാടനം നടന്നത്​. കഴിഞ്ഞ മൂന്ന്​ വർഷത്തിനിടെ ഡിപ്പോയുടെ ഉദ്​ഘാടനം പലതവണ പ്രഖ്യാപിച്ചിരുന്നെങ്കിലും നീണ്ടുപോയത്​ പ്രതിഷേധങ്ങൾക്ക്​ ഇടയാക്കിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story