Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2022 5:33 AM IST Updated On
date_range 10 April 2022 5:33 AM ISTവേനൽമഴ; തൊടുപുഴ നഗരത്തിൽ വെള്ളക്കെട്ട്
text_fieldsbookmark_border
p4 lead * മരംവീണും ഗതാഗതം തടസ്സപ്പെട്ടു തൊടുപുഴ: ശനിയാഴ്ച പെയ്ത കനത്ത മഴയിൽ തൊടുപുഴ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടുണ്ടായി. നഗരസഭ ഓടകളൊക്കെ വൃത്തിയാക്കിയെങ്കിലും സ്ഥിരമായി വെള്ളക്കെട്ടുണ്ടാകുന്ന മണക്കാട് ജങ്ഷൻ, റോട്ടറി ജങ്ഷൻ, മങ്ങാട്ടുകവ- കാരിക്കോട് റോഡ് എന്നിവിടങ്ങളിൽ വെള്ളംപൊങ്ങി. മണക്കാട് ജങ്ഷനിൽ വ്യാപാരസ്ഥാപനങ്ങളിലടക്കം വെള്ളംകയറി. ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ ആരംഭിച്ച ശക്തമായ മഴയിലാണ് നഗരത്തിൽ വെള്ളം കയറിയത്. വിവിധ പ്രദേശങ്ങളിൽനിന്ന് പൊതുമരാമത്ത് റോഡിൽ എത്തുന്ന വെള്ളം ഒഴുകിപ്പോകാൻ ആവശ്യമായ കലുങ്കുകളും ഓടകളും പലഘട്ടങ്ങളിലായി നിർമിച്ചിട്ടുണ്ടെങ്കിലും പുഴയിലേക്കുള്ള ഒഴുക്ക് സുഗമമല്ല. ഇതുമൂലം റോഡിൽ വെള്ളം കുമിഞ്ഞുകൂടിയാണ്. വ്യാപാര സ്ഥാപനങ്ങളിലടക്കം വെള്ളം കയറുന്നത് ദുരിതം വിതക്കുകയാണ്. നഗരത്തിൽ രണ്ടിടത്ത് മരംവീണും ഗതാഗതം തടസ്സപ്പെട്ടു. തൊടുപുഴ പഴയ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം മൂലമറ്റം റോഡിൽ മാരിയിൽ കലുങ്കിന് സമീപവുമാണ് കൂറ്റർ മരം മഴയിൽ റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടത്. തൊടുപുഴയിൽനിന്ന് ഫയർഫോഴ്സ് എത്തി മരംമുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. TDL VELLAKETTU തൊടുപുഴ മണക്കാട് ഭാഗത്തുണ്ടായ വെള്ളക്കെട്ട് TDL maramveenu കനത്ത മഴയെ തുടർന്ന് തൊടുപുഴ കെ.എസ്.ആർ.ടി.സി പഴയ സ്റ്റാൻഡിന് മുന്നിൽ നിന്നിരുന്ന മരം കാറ്റിൽ മറിഞ്ഞുവീണപ്പോൾ ഇടിമിന്നൽ ഭീതിയിൽ മലയോരം തൊടുപുഴ: വേനൽമഴ ശക്തി പ്രാപിച്ചതോടെ മലയോരം ഇടിമിന്നൽ ഭീതിയിൽ. വെള്ളിയാഴ്ച ജില്ലയിലെ ടൂറിസം കേന്ദ്രത്തിലെത്തിയ യുവാവ് ഇടിമിന്നലേറ്റ് മരണപ്പെട്ടിരുന്നു. കാറ്റാടിക്കടവ് ടൂറിസ്റ്റ് കേന്ദ്രത്തിലെത്തിയ ജ്യോതിഷാണ് (30) മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടോടെയുണ്ടായ മഴയിലാണ് സംഭവം. സമുദ്രനിരപ്പിൽനിന്ന് ഉയരംകൂടിയ ഭാഗമായിരുന്നു ഇവിടം. രണ്ടുദിവസമായി വേനൽ മഴയോടൊപ്പം കടുത്ത മിന്നലും ജില്ലയിൽ ഭീതിവിതക്കുന്നുണ്ട്. വിവിധ ഭാഗങ്ങളിൽ മിന്നലേറ്റ് നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. വൈദ്യുതി കമ്പികൾ പൊട്ടിവീഴാനും പോസ്റ്റുകൾ ഒടിയാനും സാധ്യത കൂടുതലാണ്. ഇത്തരം അപകടം ശ്രദ്ധയിൽപ്പെട്ടാലുടൻ കെ.എസ്.ഇ.ബി കൺട്രോൾ റൂം നമ്പറിൽ വിവരമറിയിക്കണം. ഇടിമിന്നലുള്ള സമയത്ത് തുണികൾ എടുക്കാൻ ടെറസിലേക്കോ മുറ്റത്തക്കോ പോകരുത്. ഗൃഹോപകരണങ്ങളുടെ വൈദ്യുതിബന്ധം വിച്ഛേദിക്കണം. ജനലുകളും വാതിലുകളും അടച്ചിടണം. ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കണം. ടെലിഫോൺ ഉപയോഗിക്കുന്നതും ഒഴിവാക്കണം. ഇടിമിന്നലുള്ള സമയത്ത് തുറസ്സായ സ്ഥലങ്ങളിലോ ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണെന്നും മുന്നറിയിപ്പ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story