Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമുസ്‌ലിം യൂത്ത് ലീഗ്...

മുസ്‌ലിം യൂത്ത് ലീഗ് നില്‍പ് സമരം നാളെ

text_fields
bookmark_border
തൊടുപുഴ: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങൾ മൂലമുള്ള വിലക്കയറ്റത്തിനെതിരെ ജില്ലയിൽ നില്‍പ് സമരം സംഘടിപ്പിക്കാൻ യൂത്ത് ലീഗ് ജില്ല പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. തിങ്കളാഴ്ച യൂനിറ്റ് തലങ്ങളില്‍ വൈകീട്ട് 04.30 മുതൽ അഞ്ചുവരെയാണ് നിൽപ് സമരം. തുടര്‍ച്ചയായ ഇന്ധനവില വര്‍ധന രാജ്യത്തിന്‍റെ സമ്പദ് ഘടനയെത്തന്നെ തകിടം മറിച്ചു. അവശ്യസാധനങ്ങളുടെ വിലയിലും ഗണ്യമായ വര്‍ധനയുണ്ടായി. ഈ ദുരിതത്തിനൊപ്പമാണ് സംസ്ഥാനത്ത് ബസ് ചാര്‍ജും ഓട്ടോ ടാക്‌സി ചാര്‍ജും വര്‍ധിപ്പിക്കാന്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ചത്. ഇന്ധനവിലയുടെ ഭാഗമായ അധികനികുതി വേണ്ടെന്ന് വെക്കാത്ത പിണറായി സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിനെപ്പോലെ ജനത്തെ കൊള്ളയടിക്കാനാണ് ഈ അവസരം ഉപയോഗിക്കുന്നത്-യൂത്ത്​ ലീഗ്​ കുറ്റപ്പെടുത്തി. യോഗത്തിൽ യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് പി.എച്ച്. സുധീർ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ഇ.എ.എം. അമീൻ, ജില്ല ഭാരവാഹികളായ അൻഷാദ് കുറ്റിയാനി, സൽമാൻ ഹനീഫ്, വി.എ. നിസാർ, ഒ.പി. ഷെഫീഖ്, കെ.എം. അൻവർ, ഷിജാസ് കാരകുന്നേൽ, അജാസ് പുത്തൻപുര, നൗഫൽ സത്താർ, കെ.എം. നിഷാദ്, പി.ബി. ഷെരീഫ്, സി.ജെ. അൻഷാദ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി നിസാർ പഴേരി സ്വാഗതവും ട്രഷറർ കെ.എസ്. കലാം നന്ദിയും പറഞ്ഞു. താന്നിക്കണ്ടത്ത് കുടിവെള്ള വിതരണം നിലച്ചു ചെറുതോണി: ജില്ല ആസ്ഥാനത്തിനുസമീപം താന്നിക്കണ്ടത്ത് കുടിവെള്ള വിതരണം നിലച്ചു. ആറു ദിവസമായി കുടിവെള്ളം കിട്ടാതെ വലയുകയാണ് താന്നിക്കണ്ടത്തെ പ്രളയ പുനരധിവാസ ഗ്രാമം. വെള്ളം ഇല്ലാതായതോടെ രോഗികളും വൃദ്ധരും ദുരിതത്തിലായി. പ്രളയത്തെ തുടർന്ന് വീടും സ്ഥലവും നഷ്ടപ്പെട്ടവരെ സർക്കാർ പുനരധിവസിപ്പിച്ച ഗ്രാമമാണ്​ താന്നിക്കണ്ടം. റോഡ് നിർമാണ ഭാഗമായി പൈപ്പ് ലൈൻ പൊട്ടിയതാണ് കുടിവെള്ളവിതരണം നിലക്കാൻ കാരണമെന്നാണ് വിവരം. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴവെള്ളം ശേഖരിച്ചുവെച്ചാണ് ഇവർ ആവശ്യങ്ങൾ നിറവേറ്റുന്നത്. വാട്ടർ അതോറിറ്റിയിൽ വിവരങ്ങൾ അറിയിച്ചപ്പോൾ റോഡ് നിർമിക്കുന്ന കമ്പനിയോട് വിവരം ധരിപ്പിക്കാനാണ് നിർദേശം. പരിപാടികൾ ഇന്ന്​ തൊടുപുഴ സിന്നാമൻ കൗണ്ടി റെസിഡൻസി: സകാത്​ ബോധവത്​കരണ സംഗമം - രാവിലെ 10.00 തൊടുപുഴ ഉപാസന സാംസ്കാരിക കേന്ദ്രം: കാവ്യ സന്ധ്യ - വൈകു. 4.30 കോലാനി അമരംകാവ്​ ദേവീക്ഷേത്രം: വിഷുവിളക്ക്​ മഹോത്സവം; വിശേഷാൽ ദീപാരാധനയും ചുറ്റുവിളക്കും - വൈകു - 6.30 കോലാനി ശ്രീഭദ്രകാളി ദുർഗാദേവി ക്ഷേത്രം: പൊങ്കാല മഹോത്സവം; ഭക്തിഗാനാഞ്ജലി - രാവിലെ 9.15
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story