Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2022 5:32 AM IST Updated On
date_range 10 April 2022 5:32 AM ISTഇവിടം അത്ര സേഫല്ല
text_fieldsbookmark_border
കട്ടപ്പന: പള്ളിക്കവലയിൽ ഫുട്പാത്തിന്റെ സ്ലാബ് തകർന്നത് അപകടങ്ങൾക്ക് കാരണമാകുന്നു. ഫുട്പാത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്തതാണ് സ്ലാബ് തകരാൻ കാരണം. കഴിഞ്ഞ ദിവസം ഫുട്പാത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്തതാണ് കാരണമെന്നാണ് പറയുന്നത്. നാല് വിദ്യാഭാസ സ്ഥാപനങ്ങളിലേക്ക് നൂറുകണക്കിന് വിദ്യാർഥികൾ കടന്നുപോകുന്നതും കട്ടപ്പന സെന്‍റ് ജോൺസ് ആശുപത്രിയിലേക്ക് രോഗികൾ ഉൾപ്പെടെ നിരവധി കാൽനടക്കാർ കടന്നുപോകുന്നതുമായ ഫുട്പാത്തിലാണ് അപകടകെണി രൂപപ്പെട്ടത്. സ്ലാബ് തകർന്ന് കമ്പികൾ പൊങ്ങിനിൽക്കുന്നത് കുടുതൽ അപകടങ്ങൾക്ക് കാരണമാകും. അടിയന്തരമായി പി.ഡബ്ല്യു.ഡി അധികൃതർ ഇടപ്പെട്ട് തകർന്ന സ്ലാബ് മാറ്റിയിട്ട് സുരക്ഷ പാത ഒരുക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്. ചിത്രം തകർന്നുകിടക്കുന്ന സ്ലാബ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
