Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2022 5:32 AM IST Updated On
date_range 10 April 2022 5:32 AM ISTമോട്ടോർ എത്തി; മുട്ടത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുന്നു
text_fieldsbookmark_border
മുട്ടം: മുട്ടത്തെ കുടിവെള്ള ക്ഷാമത്തിന് താൽക്കാലിക പരിഹാരമാകുന്നു. കാലഹരണപ്പെട്ട മോട്ടോറുകൾക്ക് പകരം 90 കുതിരശക്തിയുള്ള പുതിയ മോട്ടോർ എത്തിയതോടെയാണ് ഏറെനാളായുള്ള കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുന്നത്. പി.ജെ. ജോസഫ് എം.എൽ.എയുടെ പ്രാദേശിക ഫണ്ടുപയോഗിച്ചാണ് പുതിയ മോട്ടോർ വാങ്ങിയത്. 90 കുതിരശക്തിയുള്ള മോട്ടോർ റെഡിമെയ്ഡ് ആയി ലഭിക്കാത്തതിനാൽ ഗുജറാത്തിൽ നിർമിച്ചെത്തിക്കുകയാണ് ചെയ്തത്. ആഴ്ചകൾക്ക് മുമ്പേ മോട്ടോർ സ്ഥാപിക്കാനുള്ള അടിത്തറ കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തിയിരുന്നു. പമ്പ് ഹൗസിൽ മോട്ടോർ സ്ഥാപിക്കാനുള്ള ഇരുമ്പ് ബേസ്മെന്റും പൈപ്പുകളും എത്തിക്കഴിഞ്ഞു. ടെൻഡർ നടപടി പൂർത്തീകരിച്ചിട്ടും മാസങ്ങളോളം മോട്ടോർ എത്താത്തത് നാട്ടുകാരിൽ പ്രതിഷേധം ഉയർന്നിരുന്നു. നിറഞ്ഞുകവിഞ്ഞ മലങ്കര ജലാശയം തൊട്ടുമുന്നിൽ ഉണ്ടെങ്കിലും വർഷങ്ങളായി കുടിവെള്ളപ്രശ്നം നിലനിൽക്കുന്ന പ്രദേശമാണ് മുട്ടം. അഞ്ച് ലക്ഷം ലിറ്ററിന്‍റെ ടാങ്കും വിതരണ പൈപ്പുകളും രണ്ട് മോട്ടോറുകളും ഉണ്ടെങ്കിലും ഇവയെല്ലാം 15 വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ചവയാണ്. പഴക്കം മൂലം കാലഹരണപ്പെട്ട 90, 35 കുതിരശക്തിയുള്ള രണ്ട് മോട്ടോറുകളാണ് മുട്ടം മുഴുവൻ കുടിവെള്ളം വിതരണം ചെയ്യുവാനായുള്ളത്. പഴക്കംമൂലം ഇവ രണ്ടിനും വേണ്ടതിന്‍റെ പകുതി ശേഷിയേ ഉള്ളു. ഇതുമൂലം ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് കുടിവെള്ളം വീടുകളിലേക്ക് എത്തുന്നത്. ചില ഘട്ടങ്ങിളിൽ അതും ലഭിക്കാറില്ല. പുതിയ മോട്ടോർ എത്തുന്നതോടെ നിലവിലെ ക്ഷാമത്തിന് താൽക്കാലിക പരിഹാരമാകുമെന്നാണ് ജലവകുപ്പ് അധികൃതർ പറയുന്നത്. കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം ആകണമെങ്കിൽ 61.14 കോടിയുടെ നിർദിഷ്ട മുട്ടം - കരിങ്കുന്നം സമ്പൂർണ കുടിവെള്ള പദ്ധതി യാഥാർഥ്യമാകണം. മലമുകളിൽ നിർമിക്കുന്ന ടാങ്കുകളിൽനിന്നും വീടുകളിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്നതാണ് പദ്ധതി. tdl mltm മോട്ടോർ സ്ഥാപിക്കാനുള്ള ഇരുമ്പ് ബേസ്മെന്റ് മുട്ടത്തെ പമ്പ് ഹൗസിൽ ഇറക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
