Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകൂട്ടാറിന്​ വേണം...

കൂട്ടാറിന്​ വേണം പ്രയോജനമുള്ള പൊതു ശൗചാലയം

text_fields
bookmark_border
കൂട്ടാറിന്​ വേണം പ്രയോജനമുള്ള പൊതു ശൗചാലയം
cancel
നെടുങ്കണ്ടം: കൂട്ടാറിലെത്തുന്നവർക്ക്​ മലമൂത്ര വിസര്‍ജനം നടത്താൻ തോന്നിയാൽ കുടുങ്ങിയതുതന്നെ. കരുണാപുരം പഞ്ചായത്തിലെ ആസ്ഥാനത്താണ് ടൗണിലെത്തുന്നവര്‍ക്ക് മലമൂത്ര വിസര്‍ജനത്തിന്​ സൗകര്യമില്ലാത്തത്​. 2011-12 വര്‍ഷത്തില്‍ സമ്പൂര്‍ണ ശുചിത്വയജ്ഞത്തിന്‍റെ ഭാഗമായി പഞ്ചായത്ത് ഓഫിസിന് എതിര്‍വശത്ത് നെടുങ്കണ്ടം ബ്ലോക്ക്​ പഞ്ചായത്ത് രണ്ടുലക്ഷം രൂപ മുടക്കി കൂട്ടാര്‍ ടൗണ്‍ ടോയ്​ലറ്റ് പ്രവര്‍ത്തനം ആരംഭി​ച്ചെങ്കിലും നിലവില്‍ പ്രവര്‍ത്തനരഹിതമാണ്. മൂന്ന് മുറികളില്‍ പ്രവര്‍ത്തനം ആരംഭിച്ച ടോയ്​ലറ്റിന്‍റെ രണ്ട് മുറികള്‍ പൂട്ടിയിട്ടിരിക്കുകയാണ്. ഒരുമുറി തുറന്നിട്ടിട്ടുണ്ടെങ്കിലും വെള്ളമില്ല. പലരും വെള്ളമില്ലാതെ കാര്യം സാധിച്ചതുമൂലം അസഹനീയ ദുര്‍ഗന്ധമാണ്​. ശുചിമുറിയിലേക്ക്​ പ്രവേശിക്കണമെങ്കില്‍ ചുറ്റുമുള്ള കാട് വെട്ടിത്തെളിക്കണം. പഞ്ചായത്ത് ഓഫിസ് കൃഷിഭവന്‍, ബാങ്ക് തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതും ദിനേന ആയിരത്തോളമാളുകള്‍ വന്നുപോകുന്ന പട്ടണത്തിലാണ് ഈ ദുരവസ്ഥ. പഞ്ചായത്ത് ബാങ്കിനുവേണ്ടി പുതിയ കെട്ടിടം പണിയുന്നുണ്ടെന്നും അതിനോടനുബന്ധിച്ച് പൊതുശൗചാലയം പണിയുമെന്നാണ് പഞ്ചായത്ത്​ അധികൃതര്‍ പറയുന്നത്. അതുവരെ മലമൂത്ര വിസര്‍ജനം നടത്തേണ്ടേ എന്നാണ് ടൗണിലെ വ്യാപാരികളും ഓട്ടോ ഡ്രൈവര്‍മാരും മറ്റും ചോദിക്കുന്നത്. നിലവിലെ ടൗണ്‍ ടോയ്​ലറ്റ് പരിസരവും വൃത്തിയാക്കി വെള്ള സൗകര്യം ഒരുക്കി പ്രവര്‍ത്തനസജ്ജമാക്കി തുറന്നുകൊടുക്കണമെന്നാണ് ആവശ്യം. idl ndkm കൂട്ടാറിലെ ഉപയോഗ യോഗ്യമല്ലാത്ത ടൗണ്‍ ടോയ്​ലറ്റ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story