Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightആറുമാസം; ...

ആറുമാസം; ബൈക്കപകടങ്ങളിൽ മരിച്ചത്​ മൂന്നാർ സ്വദേശികളായ അഞ്ച് യുവാക്കൾ

text_fields
bookmark_border
എല്ലായിടത്തും വില്ലനായത് ലോറികൾ മൂന്നാർ: ആറുമാസത്തിനിടെ ബൈക്ക് അപകടങ്ങളില്‍ മരിച്ചത് മൂന്നാർ സ്വദേശികളായ അഞ്ച് യുവാക്കൾ. മൂന്നുപേർക്ക് ഗുരുതര പരിക്കേറ്റു. കഴിഞ്ഞ ആഗസ്റ്റ് രണ്ടിന് എല്ലപ്പെട്ടി എസ്റ്റേറ്റിലെ കെ.കെ ഡിവിഷനിൽ ശെന്തിൽകുമാർ (27) എല്ലപ്പെട്ടിയിൽ ലോറിക്കടിയിൽപ്പെട്ടാണ്​ മരിച്ചത്​. ഒക്ടോബർ എട്ടിന് ദേവികുളം പൂങ്കുടിയിൽ ജോബി (22) പഴയമൂന്നാറിൽ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചുള്ള അപകടത്തിലാണ്​ മരിച്ചത്​. ഇതിന്​ പിന്നാലെ സമാന രീതിയില്‍ മൂന്നാര്‍ -ഉദുമലപ്പേട്ട അന്തര്‍ സംസ്ഥാന പാതയില്‍ നടന്ന അപകടത്തില്‍ 17കാരന്​ ജീവന്‍ നഷ്ടപ്പെട്ടു. രഡിസംബര്‍ 31ന് ഹെഡ് വര്‍ക്‌സ് ഡാമിനു സമീപം ലോറിയുടെ അടിയില്‍പ്പെട്ട് പെരിയവര സ്വദേശിയായ സുബിൻ (24) മരിച്ചു. കഴിഞ്ഞ ദിവസം കോയമ്പത്തൂരിലുണ്ടായ അപകടത്തിൽ മൂന്നാർ സ്വദേശിയായ ഹരീഷ് ബാലാജി (22) മരിച്ചതാണ്​ ഒടുവിലെ സംഭവം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story