Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightആസാദ്‌ മൗലവി അനുസ്മരണം

ആസാദ്‌ മൗലവി അനുസ്മരണം

text_fields
bookmark_border
വണ്ടിപ്പെരിയാർ: പെരിയാർ മേഖലയിലെ വിവിധ മഹല്ലുകളിൽ 33 വർഷം ഇമാമായി സേവനമനുഷ്ഠിച്ച്​ കഴിഞ്ഞദിവസം നിര്യാതനായ ആസാദ്‌ മൗലവിയുടെ അനുസ്മരണം ദക്ഷിണ കേരള ലജ്‌നത്തുൽ മുഅല്ലിമീൻ പീരുമേട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. പ്രസിഡന്‍റ്​ യൂസുഫ് മൗലവി അധ്യക്ഷത വഹിച്ചു. ജമാഅത്ത് ഫെഡറേഷൻ താലൂക്ക് പ്രസിഡന്‍റ്​ ഷിയാസുദ്ദീൻ മന്നാനി, വിവിധ മഹല്ല് ഇമാമുമാരായ അബ്ദുസ്സലാം മൗലവി, സൽമാൻ മൗലവി, യൂനുസ്​ മൗലവി, മുഹ്‌യിദ്ദീൻ മൗലവി, അബ്ദുൽസ്സലാം മൗലവി കുമളി, അൻസാരി മൗലവി ചെങ്കര എന്നിവർ സംസാരിച്ചു. സി.പി.എം അനാവശ്യ വിവാദം സൃഷ്ടിക്കുന്നു -നഗരസഭ കട്ടപ്പന: നഗരസഭ പഴയ ബസ്​സ്റ്റാന്‍ഡ്​​ പാർക്കിങ്ങിന്​ നൽകിയതുമായി ബന്ധപ്പെട്ട് സി.പി.എം അനാവശ്യ വിവാദങ്ങൾ സൃഷ്​ടിക്കുകയാണെന്ന് നഗരസഭ സ്ഥിരം കമ്മിറ്റി യോഗം കുറ്റപ്പെടുത്തി. മുൻ വർഷങ്ങളിൽ ഓഡിറ്റ് പരാമർശം ഉണ്ടായതിനാലാണ് നഗരസഭ കൗൺസിൽ ലേലം ചെയ്ത് നൽകാൻ തീരുമാനമെടുത്തത്. ലേലം ഏറ്റ ആൾക്ക് വാഹന പാർക്കിങ്ങിന്​ സ്ഥലം അടയാളപ്പെടുത്തി കൊടുക്കുക മാത്രമാണ് മുനിസിപ്പൽ ജീവനക്കാർ ചെയ്തത്. പഴയ ബസ്​സ്റ്റാൻഡിൽ നിലവിലെ മുഴുവൻ കടകളിലും വാഹനമെത്തുന്നതിനുള്ള സ്ഥലവും ബസ്​ കടന്നുപോകുന്നതിനുള്ള സ്ഥലവും ഒഴിവാക്കിയാണ് പാർക്കിങ്​ ഏരിയ തിരിച്ചത്. പാർക്കിങ്ങുമായി ബന്ധപ്പെട്ട് അക്രമം നടത്തിയവർക്കെതിരെ കട്ടപ്പന പൊലീസിൽ പരാതി നൽകുകയും ഇതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച അടിയന്തര മുനിസിപ്പൽ കൗൺസിൽ യോഗം ചേരുന്നതിനും സ്റ്റിയറിങ്​ കമ്മിറ്റി യോഗം തീരുമാനിച്ചു. ചെയർപേഴ്സൻ ബീനാ ജോബി, ജോയി ആനിത്തോട്ടം, മനോജ് മുരളി, സിബി പാറപ്പായി, ഏലിയാമ്മ കുര്യാക്കോസ്​, സിജു ചക്കുമ്മൂട്ടി, സെക്രട്ടറി എസ്​. ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story