Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2022 5:30 AM IST Updated On
date_range 9 April 2022 5:30 AM ISTനാൽപതാം വെള്ളി: ഹൈറേഞ്ചിലെ കുരിശുമലകൾ കയറി ആയിരങ്ങൾ
text_fieldsbookmark_border
കട്ടപ്പന: നാൽപതാം വെള്ളി ആചരണത്തിന്റെ ഭാഗമായി ഹൈറേഞ്ചിലെ പ്രസിദ്ധ നോമ്പുകാല തീർഥാടന കേന്ദ്രമായ എഴുകുംവയൽ കുരിശുമലയിലും പുറ്റടി കുരിശുമല, കാൽവരിമൗണ്ട്, കല്യാണത്തണ്ട് എന്നിവിടങ്ങളിലും ആയിരക്കണക്കിന് വിശ്വാസികൾ മലകയറി. നേരം പുലരുന്നതിനു മുമ്പേ ആരംഭിച്ച ഭക്തജന പ്രവാഹം രാത്രി വൈകിയും തുടരുകയാണ്. എഴുകുംവയൽ കുരിശുമലയിലെത്തിയ മുഴുവൻ വിശ്വാസികൾക്കും തീർഥാടക ദേവാലയത്തിലെ കമങ്ങളിൽ പങ്കെടുക്കാൻ സൗകര്യം ഒരുക്കിയിരുന്നതായി വികാരി ഫാ. ജോർജ് പാട്ടത്തേക്കുഴി, അസി. വികാരി ഫാ. മാത്യു വി.ചാട്ട് എന്നിവർ അറിയിച്ചു. രാവിലെ 10ന് കുരിശുമലയിലേക്ക് നടന്ന പീഡാനുഭവ യാത്രക്ക് തീർഥാടക ദേവാലയ സ്ഥാപകൻ ഫാ. ജോൺ ആനിക്കോട്ടിൽ നേതൃത്വം നൽകി. ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലിന്‍റെ നേതൃത്വത്തിൽ രൂപതയിലെ വിവിധ ഭക്തസംഘടന പ്രവർത്തകർ വൈകീട്ട് 4.30ന് കുരിശുമല കയറി. ദുഃഖവെള്ളിയാഴ്ച കട്ടപ്പനയിൽനിന്ന് രാവിലെ ഏഴുമണി മുതലും നെടുങ്കണ്ടത്തുനിന്ന് രാവിലെ എട്ട് മുതലും എഴുകുംവയൽ കുരിശുമലയിലേക്ക് കെ.എസ്.ആർ.ടി.സിയും സ്വകാര്യബസുകളും സർവിസ് നടത്തും. ഫോട്ടോ. എഴുകുംവയൽ കുരിശുമലയിൽ നാൽപതാം വെള്ളി പ്രമാണിച്ചുനടന്ന കുരിശിന്‍റെ വഴി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
