Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഇത്തവണ ഈത്തപ്പഴ...

ഇത്തവണ ഈത്തപ്പഴ വിപണിക്ക്​ മധുരമേറും

text_fields
bookmark_border
തൊടുപുഴ: കഴിഞ്ഞ രണ്ടുവർഷങ്ങളിലും റമദാനിൽ ഈത്തപ്പഴ വിപണിക്ക്​ മധുരം കുറവായിരുന്നു. കോവിഡ്​ കാല പ്രതിസന്ധിയാണ്​ ഈത്തപ്പഴ വിപണിയെയും പ്രതികൂലമായി ബാധിച്ചത്​. എന്നാൽ, ഇത്തവണ സ്ഥിതിഗതികളിൽ കാര്യമായ മാറ്റമുണ്ടെന്ന്​ വ്യാപാരികൾ പറയുന്നു. വിദേശരാജ്യങ്ങളിൽനിന്നെത്തിയ, വിലയിലും ഗുണത്തിലും സ്വാദിലും വൈവിധ്യമുള്ള ഈത്തപ്പഴങ്ങൾ റമദാൻ തുടങ്ങുന്നതിന്​ മുമ്പുതന്നെ വിപണി കൈയടക്കി. റമദാൻ ആരംഭിച്ചതോടെ വിൽപന സജീവമാണ്​. ഇറാൻ, അൾജീരിയ, ടുനീഷ്യ, സൗദി, ജോർദാൻ എന്നിവിടങ്ങളിൽനിന്നാണ്​ ഈത്തപ്പഴം പ്രധനമായും വിപണിയിലെത്തുന്നത്​. ഇറാനിൽനിന്നുള്ള ബറാറി അടക്കം ഇനങ്ങൾ, സൗദിയുടെ അജ്​വ, മഷ്​ഹൂഖ്​, സഫാവി, മറിയം, മബ്​റൂം, ജോർദാന്‍റെ മജ്​ദൂൾ എന്നിവയാണ്​ ഇത്തവണ വിപണിയിലെ താരങ്ങൾ. ഇറാനിയൻ ഈത്തപ്പഴങ്ങൾക്ക്​ ഇനത്തിനനുസരിച്ച്​ കിലോക്ക്​ 95 മുതൽ 250 രൂപ വരെയാണ്​ മൊത്തവില. സൗദിയിൽനിന്നുള്ളവക്ക്​ 350 മുതൽ 900 വരെയും ജോർദാനിൽനിന്നുള്ള മജ്​ദൂളിന്​ 1000 മുതൽ 1200 വരെയുമുണ്ട്​. എല്ലാവർക്കും താങ്ങാവുന്ന വിലക്ക്​ കിട്ടുന്ന ഇറാന്‍റെ ഇടത്തരം പഴങ്ങൾക്കാണ്​ ഡിമാൻഡ്​​ കൂടുതൽ. വ്യക്തികൾക്ക് പുറമെ പള്ളികളിലേക്കും റിലീഫ്​ വിതരണത്തിനായി സംഘടനകളും ഈത്തപ്പഴം കൂടുതലായി വാങ്ങുന്നുണ്ട്​. എല്ലാവരും ഒരു മഹാമാരിക്കാലത്തിലൂടെ കടന്നുപോയതോടെ രോഗപ്രതിരോധത്തിന്​ സഹായിക്കുന്ന ഡ്രൈ ഫ്രൂട്ടുകൾക്കും നട്​സ്​ ഇനങ്ങൾക്കും ഡിമാൻഡ്​ കൂടിയിട്ടുണ്ട്​. ഈത്തപ്പഴത്തിനൊപ്പം കശുവണ്ടിപ്പരിപ്പ്​, പിസ്ത, ബദാം, അത്തിപ്പഴം എന്നിവക്കും കൂടുതൽ ആവശ്യക്കാരുണ്ടെന്ന്​ തൊടുപുഴയിലെ എടക്കാട്ട്​ എന്‍റർപ്രൈസസ്​ മാനേജിങ്​ പാർട്​ണർ ഇ.എ. അഭിലാഷ്​ പറയുന്നു. ബദാമിന്​ 650 മുതൽ 700 രൂപ വരെ, പിസ്ത 950-1000, അത്തിപ്പഴം 800-900, കശുവണ്ടി 650-1000 എന്നിങ്ങനെയാണ്​ മൊത്ത വില. ചിത്രം TDL dates തൊടുപുഴ നഗരത്തിലെ ഈത്തപ്പഴ വിൽപന കേന്ദ്രം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story