Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightബൈക്കപകടത്തിൽ...

ബൈക്കപകടത്തിൽ രണ്ടുപേർക്ക്​ പരിക്ക്

text_fields
bookmark_border
ബൈക്കപകടത്തിൽ രണ്ടുപേർക്ക്​ പരിക്ക്
cancel
ചെറുതോണി: മുരിക്കാശ്ശേരിയിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ രണ്ടുപേരെ ഇടുക്കി മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹരിപ്പാട് സ്വദേശി ഇല്ലിക്കുളത്തിൽ ഷെറീഫ് (38), കോഴിക്കോട് സ്വദേശി ഗോകുൽ (35) എന്നിവർക്കാണ് പരിക്ക്​. വ്യാഴാഴ്ച ഉച്ചക്ക് ഒന്നരക്കാണ്​ സംഭവം. ഇവർ സഞ്ചരിച്ച ബൈക്ക് മുരിക്കാശ്ശേരിയിൽനിന്ന്​ ചിന്നാറിലേക്ക് പോകുന്ന റോഡിൽ കൊടുംവളവിൽ നിയന്ത്രണം വിട്ട് പരസ്യബോർഡിന്‍റെ കമ്പിയിൽ ഇടിച്ച്​ നിന്നെങ്കിലും ബൈക്കിലുണ്ടായിരുന്ന രണ്ടുപേരും തെറിച്ച്​ കൊക്കയിൽ വീണു. ഗോകുലിന്‍റെ തലക്ക് ഗുരുതര പരിക്കേറ്റു. രണ്ടുപേരും സ്വകാര്യ കമ്പനിക്കുവേണ്ടി ഓർഡർ എടുക്കാൻ വന്ന ജീവനക്കാരാണ്​. മുരിക്കാശ്ശേരി പൊലീസും നാട്ടുകാരും ചേർന്നാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത് ഫോട്ടോ അപകടത്തിൽപെട്ട ബൈക്ക് പരസ്യബോർഡിൽ ഇടിച്ചുനിൽക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story