Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2022 5:29 AM IST Updated On
date_range 8 April 2022 5:29 AM ISTസ്വയം തൊഴില്‍ പരിശീലന കേന്ദ്രം നെടുങ്കണ്ടത്തുനിന്ന് മാറ്റാന്‍ നീക്കം
text_fieldsbookmark_border
നെടുങ്കണ്ടം: ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം നെടുങ്കണ്ടത്തുനിന്ന് താന്നിക്കണ്ടത്തേക്ക് മാറ്റാന്‍ ഉദ്യോഗസ്ഥ നീക്കം. ദാരിദ്ര്യനിര്‍മാർജന ഭാഗമായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന് കീഴില്‍ ജനങ്ങള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്താനുള്ള പരിശീലനമാണ് ഇവിടെ നിന്ന് ലഭിക്കുന്നത്. കേന്ദ്രത്തിലെ ചില ഉദ്യോഗസ്ഥരാണ് സ്ഥാപനം വാഹന സൗകര്യം പോലും ഇല്ലാത്ത പ്രദേശത്തേക്ക് മാറ്റാൻ ശ്രമിക്കുന്നത് എന്നാണ് ആരോപണം. അരമണിക്കൂറോളം ഓട്ടോയില്‍ സഞ്ചരിച്ചാല്‍ മാത്രമേ പരിശീലനകേന്ദ്രം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പ്രദേശത്ത് എത്താനാകൂ. 24,000 രൂപയോളം വാടകയിനത്തില്‍ നല്‍കേണ്ടതായും വരുന്നു. യൂനിയൻ ബാങ്കിനു കീഴിൽ ജില്ലക്ക് അനുവദിച്ച പരിശീലന കേന്ദ്രം 2008ലാണ് നെടുങ്കണ്ടത്ത് പ്രവർത്തനം ആരംഭിച്ചത്. പലതവണ സ്ഥാപനം നെടുങ്കണ്ടത്തുനിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റാൻ ശ്രമം നടന്നു. എം.എം. മണി ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടെങ്കിലും ചില ഉദ്യോഗസ്ഥരാണ് കേന്ദ്രം താന്നിക്കണ്ടത്തേക്ക് മാറ്റാന്‍ ശ്രമിക്കുന്നത്. നിലവില്‍ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് സൗജന്യമായി നല്‍കിയ കെട്ടിടത്തിലാണ് പരിശീലന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. കേന്ദ്രത്തിന് കെട്ടിടം നിർമിക്കാൻ 50 ലക്ഷം രൂപയോളം ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ട്. കെട്ടിടം നിർമിക്കാന്‍ ആവശ്യമായ 50 സെന്റ് സ്ഥലം നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിനോട് ചേര്‍ന്ന് മാറ്റിയിട്ടിട്ടുമുണ്ട്. ഭൂമി റവന്യൂ വകുപ്പില്‍നിന്ന് കൈമാറി കിട്ടാനുള്ള നടപടികള്‍ പുരോഗമിക്കുമ്പോഴാണ് താന്നിക്കണ്ടത്തേക്ക് മാറ്റാനുള്ള നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story