Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2022 5:29 AM IST Updated On
date_range 8 April 2022 5:29 AM ISTവന്യമൃഗങ്ങൾ വിലസുമ്പോൾ ഉറക്കം നടിച്ച് വനപാലകർ; സമരവുമായി നാട്ടുകാർ
text_fieldsbookmark_border
മൂന്നാർ: തോട്ടം മേഖലയിൽ നാട്ടുകാർക്കും വളർത്തുമൃഗങ്ങൾക്കും ഭീഷണിയായി വന്യമൃഗങ്ങൾ വിലസുമ്പോൾ വനപാലകർ ഉറക്കം നടിക്കുന്നതിൽ പ്രതിഷേധിച്ച് ജനങ്ങൾ ദേശീയപാത ഉപരോധിച്ചു. വന്യമൃഗശല്യത്തിൽ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് വ്യാഴാഴ്ച സമരം നടത്തിയത്. സി.പി.ഐ ജില്ല കമ്മിറ്റി അംഗം ജി.എൻ. ഗുരുനാഥൻ സമരം ഉദ്ഘാടനം ചെയ്തു. പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും നേതൃത്വത്തിലാണ് കൊച്ചി-ധനുഷ്‌കോടി ദേശീയപാത ഉപരോധിച്ച് ധര്‍ണ നടത്തിയത്. മൂന്നാര്‍ ടൗണിലും തോട്ടം മേഖലയിലുമടക്കം വന്യമൃഗശല്യം രൂക്ഷമാകുന്നതില്‍ പ്രതിഷേധം ശക്തമാകുകയാണ്. കാട്ടാനയും കാട്ടുപോത്തും പുലിയുമടക്കം തൊഴിലാളികളുടെ പശു, ആട്, കോഴി എന്നിവയെ കൊല്ലുന്നത് പതിവായതോടെ പ്രശ്‌നത്തില്‍ നടപടി ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രതിനിധികള്‍ വനപാലകര്‍ക്ക് നിവേദനം നല്‍കിയിരുന്നു. പുലിയെ കൂടുവെച്ച് പിടിച്ച് കാട്ടിലേക്ക് അയക്കണമെന്നായിരുന്നു നിവേദനത്തിലെ പ്രധാന ആവശ്യം. എന്നാല്‍, നടപടിയൊന്നും ഉണ്ടായില്ല. ജില്ല പഞ്ചായത്ത് അംഗം അഡ്വ. ഭവ്യ കണ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദറാണി ദാസ്, മൂന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രവീണ രവികുമാര്‍, ദേവികുളം പഞ്ചായത്ത് പ്രസിഡന്റ് കവിത കുമാര്‍, പി. പളനിവേല്‍, അഡ്വ. ചന്ദ്രപാല്‍, ഗോവിന്ദസ്വാമി, കാമരാജ്, ടി.എം. മുരുകന്‍, എം.വൈ. ഔസേപ്പ് എന്നിവര്‍ പങ്കെടുത്തു. ചിത്രം 1 മൂന്നാറില്‍ നാട്ടുകാർ നടത്തിയ റോഡ് ഉപരോധം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
