Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകെ-റെയിലിനെതിരായ...

കെ-റെയിലിനെതിരായ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം

text_fields
bookmark_border
തൊടുപുഴ: 'കെ-റെയിൽ വേണ്ട കേരളം മതി' മുദ്രവാക്യം ഉയർത്തി യൂത്ത് കോൺഗ്രസ് തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ മിനിസിവിൽ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. സിവിൽസ്റ്റേഷൻ വളപ്പിനകത്ത് അടയാളക്കല്ല് സ്ഥാപിക്കാനുള്ള ശ്രമമാണ്​ പൊലീസുമായി സംഘർഷത്തിനിടയാക്കിയത്​. ബാരിക്കേഡ് മറികടന്ന്​ ഉള്ളിലെത്തി കുറ്റിനാട്ടാൻ ശ്രമിച്ച പ്രവർത്തകരെ ബലംപ്രയോഗിച്ച് പുറത്താക്കി. പ്രതിഷേധ മാർച്ച് കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി റോയി കെ.പൗലോസ് ഉദ്​ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്‍റ്​ സി.പി. മാത്യു മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് വി.സി. അനീഷ് അധ്യക്ഷതവഹിച്ചു. കെ.എസ്.യു ജില്ല പ്രസിഡന്‍റ്​ ടോണി തോമസ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റുമാരായ ജാഫർഖാൻ മുഹമ്മദ്, എ.എം. ദേവസ്യ, ഡി.സി.സി സെക്രട്ടറി എൻ.ഐ. ബെന്നി, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടിമാരായ ബിലാൽ സമദ്, അരുൺ പൂച്ചകുഴി, ആൽബിൻ ഫിലിപ്, വിനയവർധൻ, എബി മുണ്ടക്കൻ, ഫസൽ സുലൈമാൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റുമാരായ സാദിഖ് എം.എ, ലെനിൻ രാജേന്ദ്രൻ, ബിബിൻ അഗസ്റ്റിൻ തുടങ്ങിയവർ നേതൃത്വം നൽകി. TDL Youth congress കെ-റെയിലിനെതിരെ യൂത്ത്​ കോൺഗ്രസ്​ തൊടുപുഴ മിനി സിവിൽ സ്​റ്റേഷനിലേക്ക്​ നടത്തിയ മാർച്ച്​ പൊലീസ്​ തടഞ്ഞപ്പോൾ ബാരിക്കേഡിന്​ മുകളിൽ കയറുന്ന പ്രവർത്തകർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story