Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഇടമലക്കുടിയിലെ അഞ്ച്​...

ഇടമലക്കുടിയിലെ അഞ്ച്​ കുടിയിൽകൂടി വൈദ്യുതി എത്തുന്നു

text_fields
bookmark_border
മൂന്നാർ: ഇടമലക്കുടിയിൽ രണ്ടാം ഘട്ടമായി അഞ്ച്​ കുടിയിൽകൂടി വൈദ്യുതി എത്തുന്നു. ഇതിന്​ പഞ്ചായത്ത് 42.88 ലക്ഷം രൂപ വൈദ്യുതി ബോർഡിൽ അടച്ചു. വനത്തിനുള്ളിലെ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ മൂന്ന് കുടിയിൽ വൈദ്യുതി എത്തിയിട്ടുണ്ട്. ഇഡ്​ഡലിപ്പാറ, സൊസൈറ്റി കുടി, ഷെഡുകുടിയുടെ കുറച്ചുഭാഗം എന്നിവിടങ്ങളിലാണ് ഇപ്പോൾ വൈദ്യുതിയുള്ളത്. ആണ്ടവൻകുടി, കണ്ടത്തിക്കുടി, നടുക്കുടി, അമ്പലപ്പടിക്കുടി, ഷെഡുകുടി എന്നിവിടങ്ങളിൽകൂടി വൈദ്യുതി എത്തിക്കാനാണ് പദ്ധതി. 125 കുടുംബത്തിന്​ ഇതി‍ൻെറ പ്രയോജനം ലഭിക്കും. 1.3 കി.മീ. ത്രീ ഫേസ് ലൈനും 5.7 കി.മീ. സിംഗിൾ ഫേസ് ലൈനും വലിക്കാനാണ് ശ്രമം. എം.എം. മണി വൈദ്യുതി മന്ത്രിയായിരുന്ന കാലത്താണ് ആദ്യമായി ഇടമലക്കുടിയിലേക്ക്​ വൈദ്യുതി ലൈൻ എത്തിയത്. ഭൂഗർഭ കേബിളുകൾ വലിച്ചാണ് മൂന്ന് കുടിയിൽ അന്ന് വെളിച്ചം എത്തിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story