Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅഞ്ചാംതവണയും...

അഞ്ചാംതവണയും പാപ്പുകുഞ്ഞി‍െൻറ കട തകർത്ത്​ കാട്ടാനയെത്തി

text_fields
bookmark_border
അഞ്ചാംതവണയും പാപ്പുകുഞ്ഞി‍െൻറ കട തകർത്ത്​ കാട്ടാനയെത്തി
cancel
അഞ്ചാംതവണയും പാപ്പുകുഞ്ഞി‍ൻെറ കട തകർത്ത്​ കാട്ടാനയെത്തി മൂന്നാര്‍: ടൗണി‍ൻെറ പ്രധാന ഭാഗത്തുള്ള പാപ്പുകുഞ്ഞി‍ൻെറ പച്ചക്കറി കട കാട്ടാനകള്‍ നശിപ്പിക്കുന്നത് പതിവാകുന്നു. അഞ്ചാംതവണയാണ് കട കാട്ടാനകള്‍ തകര്‍ക്കുന്നത്. കഴിഞ്ഞദിവസം പുലര്‍ച്ച രണ്ടുമണിയോടെ എത്തിയ കാട്ടാന കടതകർത്ത് വിൽപനക്ക്​ സൂക്ഷിച്ചിരുന്ന പഴങ്ങളും പച്ചക്കറികളും അകത്താക്കി. ടൗണിലുണ്ടായിരുന്നവര്‍ സ്ഥലത്തെത്തിയെങ്കിലും ഏറെനേരം അവിടെ തന്നെ തുടര്‍ന്ന കാട്ടാന, കൂടുതല്‍ പേര്‍ എത്തി പടക്കം പൊട്ടിച്ചതോടെയാണ് പിന്മാറിയത്. ലോക്​ഡൗൺ കാലത്ത്​ രാത്രി മൂന്നാര്‍ ടൗണിലെത്തി കാട്ടാന കടകള്‍ ആക്രമിക്കുന്നത് പതിവായിരുന്നു. ടൗണിനോടുചേര്‍ന്നുള്ള പച്ചക്കറി മാര്‍ക്കറ്റില്‍ എത്തി രണ്ടുതവണ കടകള്‍ തകര്‍ത്ത കാട്ടാനകള്‍ പോസ്റ്റ് ഓഫിസ് ജങ്​ഷനിലെ കട നാലുതവണയാണ് തകര്‍ത്തത്. ക്യാരറ്റും പഴങ്ങളുമെല്ലാം ഉള്ള കടകളാണ് കാട്ടാനകളുടെ ഉന്നം. കൃത്യമായ ഇടവേളകളില്‍ എത്തുന്ന കാട്ടാനകളുടെ ആക്രമണത്തില്‍ കച്ചവടക്കാര്‍ക്ക് വലിയ നഷ്ടവും ഉണ്ടാകുന്നു. കാട്ടാനകളുടെ സാന്നിധ്യം മൂന്നാര്‍ ടൗണില്‍ പതിവായിട്ടും വനംവകുപ്പ്​ നടപടി എടുക്കാത്തത്​ വ്യാപാരികളുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മൂന്നാര്‍ ടൗണിനുസമീപം മൂന്നാര്‍-ഉദുമൽപേട്ട അന്തര്‍സംസ്ഥാന പാതയില്‍ കെ.എസ്.ആര്‍.ടി.സി ബസി‍ൻെറ ചില്ലുതകര്‍ത്ത് മണിക്കൂറുകള്‍ പിന്നിടും മുമ്പേയാണ് കടക്കുനേരെയുള്ള ആനയുടെ പരാക്രമം. ചിത്രം 1 മൂന്നാര്‍ ടൗണില്‍ എത്തിയ കാട്ടാനയെ പടക്കംപൊട്ടിച്ച് ഓടിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story