Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2022 5:35 AM IST Updated On
date_range 7 April 2022 5:35 AM ISTകൗൺസിലർ മാപ്പ് പറയണമെന്ന് വിവരാവകാശ പ്രവർത്തകൻ
text_fieldsbookmark_border
കട്ടപ്പന: കുടിവെള്ള പദ്ധതിക്കെതിരെ നൽകിയ പരാതി നികൃഷ്ട പ്രവർത്തിയാണെന്ന കട്ടപ്പന നഗരസഭയിലെ കൗൺസിലറുടെ പരാമർശം തന്നെ അപകീർത്തിപ്പെടുത്തുന്നതും വസ്തുതകൾക്ക് നിരക്കാത്തതുമാണെന്ന് വിവരാവകാശ പ്രവർത്തകൻ കെ.പി. ഫിലിപ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. നത്തൂകല്ല്-കക്കാട്ടുകട റോഡിൽ പൊതുമരാമത്ത് മാനദണ്ഡങ്ങൾ പാലിക്കാതെ റോഡിനോട് ചേർന്ന് കുടിവെള്ള പദ്ധതിയുടെ ഷെഡ് നിർമിച്ചതിനെതിരെയാണ് പി.ഡബ്ല്യു.ഡിയിൽ പരാതി നൽകിയത്. കുടിവെള്ള പദ്ധതിയുടെ പേരിൽ റോഡ് കൈയേറി നടത്തുന്ന നിർമാണം ഭാവിയിൽ പാതയുടെ വികസനത്തെ ബാധിക്കുന്നതിനാലാണ് പരാതി നൽകിയത്. ഐ.ടി.ഐ വാർഡ് കൗൺസിലർ ഷാജി കുത്തോടി തനിക്കെതിരെ നടത്തിയ പരാമർശം പിൻവലിച്ച് മാപ്പുപറയണമെന്നും നിയമനടപടി സ്വീകരിക്കുമെന്നും ഫിലിപ് പറഞ്ഞു. വാർത്തസമ്മേളനത്തിൽ ജനശക്തി സംസ്ഥാന സെക്രട്ടറി എം.എൽ. ആഗസ്‌തി, ജിബിൻ സെബാസ്റ്റ്യൻ, കെ.പി. പ്രദീപ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story