Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2022 5:35 AM IST Updated On
date_range 7 April 2022 5:35 AM ISTഎഴുകുംവയൽ നാൽപതാം വെള്ളി ആചരണം
text_fieldsbookmark_border
കട്ടപ്പന: കിഴക്കൻ മലയാറ്റൂർ എന്നറിയപ്പെടുന്ന എഴുകുംവയൽ കുരിശുമലയിൽ നാൽപതാം വെള്ളി ആചരണത്തിന് ഒരുക്കം പൂർത്തിയായതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടർന്ന് രണ്ട് വർഷമായി കുരിശുമല കയറ്റം നാമമാത്രമായി മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, ഇക്കുറിവലിയനോമ്പ് ആരംഭം മുതൽ തീർഥാടകരുടെ വലിയ തിരക്കാണ് കുരിശുമലയിൽ അനുഭവപ്പെടുന്നത്. തീർഥാടകരെ വരവേൽക്കാൻ 501അംഗ കമ്മിറ്റിയും പ്രവർത്തിച്ചുവരുന്നു. വെള്ളിയാഴ്ച രാവിലെ 9.30ന് മലയടിവാരത്ത് ടൗൺ കപ്പേളയിൽനിന്ന് കുരിശുമലയിലേക്കുള്ള പീഡാനുഭവ യാത്രക്ക് തീർഥാടക ദേവാലയ സ്ഥാപക ഡയറക്ടർ ഫാ. ജോൺ ആനിക്കാട്ടിൽ നേതൃത്വം നൽകും. തുടർന്ന് കുരിശുമലദേവാലയത്തിൽ ദിവ്യബലിയും കൊഴുക്കട്ട നേർച്ചയും കഞ്ഞിയും വിതരണവും നടത്തും. വൈകീട് നാലിന് രൂപതയിലെ കെ.സി.വൈ.എം പ്രവർത്തകർ ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലിൻെറ നേതൃത്വത്തിൽ കുരിശുമല ചവിട്ടും. 5.30ന് കുരിശുമല ദേവാലയത്തിൽ ദിവ്യബലിയും നടക്കും. ദുഃഖവെള്ളിയാഴ്ച നെടുങ്കണ്ടത്തുനിന്ന് രാവിലെ എട്ടുമുതൽ ഒരു മണിക്കൂർ ഇടവിട്ടും കട്ടപ്പനയിൽനിന്ന് രാവിലെ ഏഴ് മുതൽ ഒരു മണിക്കൂർ ഇടവിട്ടും കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും കുരിശുമലയിലേക്ക് സർവിസ് നടത്തും. വാർത്തസമ്മേളനത്തിൽ വികാരി ഫാ. ജോർജ് പാടത്തെകുഴി കൈക്കാരന്മാരായ ജോയി കൊച്ചടിവാരം, ബെന്നി അറയ്ക്കൽ, ബെന്നി തോലാനി, ബെന്നി കൊങ്ങമല, ജനറൽ കൺവീനർ ജോണി പുതിയാപറമ്പിൽ, ഫാ. മാത്യു വിച്ചാട്ട്, മത്തായിച്ചൻ പുളിക്കൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story