Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകോരിച്ചൊരിഞ്ഞ്​...

കോരിച്ചൊരിഞ്ഞ്​ വേനൽമഴ

text_fields
bookmark_border
തൊടുപുഴ: മൂലമറ്റം, തൊടുപുഴ മേഖലകളിൽ ബുധനാഴ്ച വൈകീട്ടോടെയുണ്ടായ കനത്ത മഴയിൽ പലയിടത്തും ഗതാഗതവും വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. ശക്തമായ ഇടിമിന്നലി‍ൻെറ അകമ്പടിയോടെ പെയ്ത മഴയിൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളും റോഡുകളും വെള്ളക്കെട്ടിലായി. മൂലമറ്റം മേഖലയിൽ മഴയിലും കാറ്റിലും നിരവധിയിടങ്ങളിൽ മരംവീണ് വൈദ്യുതിയും ഗതാഗതവും തടസ്സപ്പെട്ടു. ഫയർ ഫോഴ്സും നാട്ടുകാരും ചേർന്നാണ് മരം വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. അറക്കുളം പമ്പിന് സമീപം നിന്ന സ്വകാര്യ വ്യക്തിയുടെ റബർ റോഡിലേക്കുവീണ് ഗതാഗതം തടസ്സപ്പെട്ടു. മേത്തൊട്ടി, കുരുതിക്കളം,എന്നിവിടങ്ങളിലും മരം റോഡിലേക്കുവീണ് ഗതാഗതം തടസ്സപ്പെട്ടു. മുട്ടം പെരുമറ്റത്തിന് സമീപവും മരംവീണ് ഗതാഗതം തടസ്സപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story