Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതൊടുപുഴ...

തൊടുപുഴ കെ.എസ്.ആര്‍.ടി.സി ടെർമിനൽ ഉദ്​ഘാടനം നാളെ

text_fields
bookmark_border
തൊടുപുഴ: കെ.എസ്​.ആർ.ടി.സി ടെർമിനൽ കം ഷോപ്പിങ്​ കോംപ്ലക്സ്​ വെള്ളിയാഴ്ച വൈകീട്ട് നാലിന്​ ഗതാഗതമന്ത്രി ആന്‍റണി രാജു ഉദ്ഘാടനം ചെയ്യും. 2013 ജനുവരി 10ന്​ നിർമാണം ആരംഭിച്ച ടെർമിനൽ 18കോടിയോളം രൂപ ചെലവഴിച്ചാണ്​ പൂർത്തിയാക്കിയത്​. ഡി.ടി.ഒ ഓഫിസ്, ബസുകള്‍ക്ക്​ വിശാലമായ പാർക്കിങ്​ ഗ്രൗണ്ട്​, വര്‍ക് ഷോപ്പ്, വാഹനങ്ങള്‍ കഴുകാനുള്ള സൗകര്യം, പൊതുജനങ്ങള്‍ക്ക് ബസ്​ കാത്തുനില്‍ക്കാനുള്ള സൗകര്യം, കടമുറികള്‍ തുടങ്ങിയവ ഉൾപ്പെടുന്നതാണ്​ ടെർമിനൽ. ഉദ്​ഘാടന ചടങ്ങിൽ പി.ജെ. ജോസഫ്​ എം.എൽ.എ അധ്യക്ഷതവഹിക്കും. അഡ്വ. ഡീൻ കുര്യാക്കോസ്​ എം.പി മുഖ്യാതിഥിയായിരിക്കും. കെ.എസ്​.ആർ.ടി.സി. സി.എം.ഡി ബിജു പ്രഭാകർ, തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ്​ ജോർജ്​, ജില്ല ട്രാൻസ്​പോർട്ട്​ ഓഫിസർ എ. അജിത്​ തുടങ്ങിയവർ പ​​​ങ്കെടുക്കും. വർഷങ്ങളായി നിലച്ചുകിടന്ന ടെർമിനൽ നിർമാണം ഗതാഗതമന്ത്രി ആന്‍റണി രാജുവുമായി പി.ജെ. ജോസഫ്​ എം.എല്‍.എ നടത്തിയ ചർച്ചയെത്തുടർന്നാണ്​ വീണ്ടും സജീവമായത്​. നിർമാണം ഉടൻ പൂര്‍ത്തിയാക്കാൻ ബന്ധപ്പെട്ടവർക്ക്​ മന്ത്രി നിർദേശം നൽകുകയും രണ്ടുകോടി അനുവദിക്കുകയും ചെയ്തു. ഇതോടൊപ്പം പഴയ കരാറുകാര‍‍ൻെറ കുടിശ്ശിക സംബന്ധിച്ച കേസുകള്‍ അവസാനിപ്പിച്ചു. ശേഷിക്കുന്ന ജോലിക്ക്​ പുതിയ എസ്റ്റിമേറ്റ് തയാറാക്കി പണി വീണ്ടും ടെൻഡര്‍ ചെയ്ത് ദ്രുതഗതിയില്‍ നിർമാണം പൂര്‍ത്തിയാക്കുകയായിരുന്നു. തൊടുപുഴ ഡിപ്പോയില്‍നിന്ന് അറുപതോളം സർവിസുകളാണ് ഉള്ളത്. നഗരസഭ ലോറി സ്റ്റാന്‍ഡിലാണ്​ നിലവിൽ ബസ് സ്റ്റേഷ‍ൻെറ പ്രവർത്തനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story