Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഎഴുകുംവയലില്‍...

എഴുകുംവയലില്‍ സ്പിരിറ്റ്​ വേട്ട: കൂടുതല്‍ ആളുകള്‍ക്ക് പങ്കുള്ളതായി നാർകോട്ടിക് വിഭാഗം

text_fields
bookmark_border
നെടുങ്കണ്ടം: എഴുകുംവയലില്‍ കോഫി ഷോപ്പില്‍നിന്ന്​ നാർകോട്ടിക് സ്വകാഡ് പിടികൂടിയ സ്പിരിറ്റും വ്യാജമദ്യവും പ്രതികളെയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉടുമ്പന്‍ചോല എക്‌സൈസ് സംഘത്തിന് കൈമാറി. എക്‌സൈസ് പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ്​​ ചെയ്തു. സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുള്ളതായി നാർകോട്ടിക് വിഭാഗം ഉടുമ്പന്‍ചോല എക്‌സൈസ് സംഘത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കേസി‍ൻെറ അന്വേഷണച്ചുമതല എക്‌സൈസി‍ൻെറ ഉന്നത ഉദ്യോഗസ്ഥര്‍ ബുധനാഴ്ചയോ വ്യാഴാഴ്ചയോ ഏറ്റെടുക്കും. തിങ്കളാഴ്ച രാത്രിയിലാണ് എഴുകുംവയല്‍ കോഫി ബാറില്‍നിന്ന്​ വിദേശമദ്യം വ്യാജമായി നിര്‍മിച്ച് വില്‍പന നടത്തിവന്നിരുന്ന സംഘത്തിലെ രണ്ടുപേരെ നാർകോട്ടിക് സ്ക്വാഡ് അറസ്റ്റ് ചെയ്തത്. കൊട്ടാരത്തില്‍ സന്തോഷ്, കൊച്ചുമലയില്‍ അനീഷ് എന്നിവരാണ് പിടിയിലായത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story