Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅനുമതിയില്ലാതെ...

അനുമതിയില്ലാതെ വനത്തില്‍ പ്രവേശിച്ചാൽ നടപടി

text_fields
bookmark_border
ഇടുക്കി: നഗരംപാറ റിസർവ്​ വനഭൂമിയില്‍ അനുമതിയില്ലാതെ കടന്നുകയറുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന്​ കോട്ടയം ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ അറിയിച്ചു. നഗരംപാറ റിസർവ്​ വനഭൂമിയില്‍ ഉള്‍പ്പെടുന്ന പാല്‍കുളമേട് ഭാഗത്ത് അനധികൃത പ്രവേശനവും കൈയേറ്റവും തടയാൻ വനം വകുപ്പ് സ്ഥാപിച്ചിരുന്ന ചെക്ക് പോസ്റ്റ് സാമൂഹികവിരുദ്ധര്‍ നീക്കിയിരുന്നു. തുടര്‍ന്ന് സഞ്ചാരികളെയും പൊതുജനങ്ങളെയും റിസര്‍വ് വനത്തിലേക്ക്​ കടന്നുകയറാന്‍ ആഹ്വാനം ചെയ്ത്​ പ്രചാരണമുണ്ടായി. അനുവാദമില്ലാതെ വനത്തിൽ പ്രവേശിക്കുന്നത് ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ തടവോ 1000 രൂപ മുതല്‍ 5000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണെന്നും അധികൃതർ അറിയിച്ചു. നിർദേശങ്ങൾ ക്ഷണിച്ചു ഇടുക്കി: ജില്ലയിലെ ടൂറിസം പ്രമോഷന്‍ കൗണ്‍സിലി‍ൻെറ അധീനതയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ വാഗമൺ അഡ്വഞ്ചര്‍ പാര്‍ക്ക്‍, ശ്രീനാരായണപുരം റിപ്പിള്‍ വാട്ടര്‍ഫാള്‍സ്, അരുവിക്കുഴി ടൂറിസം സെന്‍റര്‍, ആമപ്പാറ ടൂറിസം സെന്‍റര്‍, ഇടുക്കി പാര്‍ക്ക്, ഹില്‍വ്യൂ പാര്‍ക്ക്, പാഞ്ചാലിമേട് ടൂറിസം സെന്‍റര്‍, രാമക്കല്‍മേട് ടൂറിസം സെന്‍റര്‍ എന്നിവ അന്താരാഷ്ട്ര നിലവാരത്തില്‍ എത്തിക്കാനും ഇടുക്കി ഡി.ടി.പി.സിയുടെ വെബ്സൈറ്റ് നവീകരിക്കാനും നിർദേശങ്ങൾ ക്ഷണിച്ചു. ഏപ്രില്‍ 22ന് വൈകീട്ട് നാലുവരെ ഇടുക്കി സിവില്‍സ്റ്റേഷനിലുള്ള ഡി.ടി.പി.സി ഹെഡ് ഓഫിസില്‍ സ്വീകരിക്കും. വിവരങ്ങള്‍ക്ക്: www.dtpcidukki.com. ഫോണ്‍: 04862 232248.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story