Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 5:29 AM IST Updated On
date_range 6 April 2022 5:29 AM ISTജില്ല ആസ്ഥാനം കാത്തിരിക്കുന്നു കെ.എസ്.ആർ.ടി.സി ഡിപ്പോക്കായി
text_fieldsbookmark_border
ചെറുതോണി: കെ.എസ്.ആർ.ടി.സി ഡിപ്പോയില്ലാത്ത സംസ്ഥാനത്തെ ഏക ജില്ല ആസ്ഥാനമായി ചെറുതോണി. ജില്ല രൂപവത്കൃതമായി അരനൂറ്റാണ്ട് കഴിഞ്ഞിട്ടും ഈ ആവശ്യം ഇതുവരെയും നടപ്പായിട്ടില്ല. തൊടുപുഴ, കുമളി, മൂന്നാർ, കട്ടപ്പന, മൂലമറ്റം, നെടുങ്കണ്ടം എന്നിവിടങ്ങളിലായി സബ് ഡിപ്പോകളും ഓപറേറ്റിങ് സൻെററുകളും വന്നെങ്കിലും ജില്ല ആസ്ഥാനം തഴയപ്പെടുകയായിരുന്നു. പ്രളയത്തിന് ശേഷം ചെറുതോണിയിലെ പരിമിതമായ സ്ഥലത്ത് റോഡുവശത്താണ് ഇപ്പോൾ കെ.എസ്.ആർ.ടി.സി സ്വകാര്യ ബസുകൾ വന്നുപോകുന്നത്. ജില്ലയുടെ മധ്യഭാഗമായ ചെറുതോണിയിൽ ബസ് ഡിപ്പോ ആരംഭിക്കാത്തത് ദീർഘദൂര യാത്രക്കാരെയുൾപ്പെടെ വലക്കുന്നു. ഇടുക്കി മെഡിക്കൽ കോളജ്, എൻജിനീയറിങ് കോളജ്, ഐ.എച്ച്.ആർ.ഡി, മോഡൽ പോളിടെക്നിക് കോളജ്, ജില്ല സഹകരണ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളും നിരവധി വ്യാപാര സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന ചെറുതോണിയിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് അനിവാര്യമാണ്. ജില്ല ആസ്ഥാനത്തേക്ക് കൂടുതൽ സർവിസ് ആരംഭിക്കുന്നതിനും ഇവിടെനിന്ന് വിദൂര സർവിസ് തുടങ്ങുന്നതിനും ഡിപ്പോ ഇല്ലാത്തതാണ് ഏക തടസ്സം. 1999ൽ സി.കെ. നാണു ഗതാഗത മന്ത്രിയായിരിക്കെ കെ.എസ്.ആർ.ടിസി ബസ് ഡിപ്പോ അനുവദിച്ച് ഉത്തരവിറക്കിയിരുന്നു. ഇതിൻെറ അടിസ്ഥാനത്തിൽ പൊലീസ് സ്‌റ്റേഷനുസമീപം സ്ഥലം കണ്ടെത്തുകയും ശിലാസ്ഥാപനം നടത്തുകയും ചെയ്തു. ജില്ല ബാങ്കിൻെറ ഹെഡ് ഓഫിസിന് മുൻവശത്തെ വൈദ്യുതി ബോർഡിൻെറ സ്ഥലത്ത് താൽക്കാലികമായി ബസ് ഡിപ്പോ പ്രവർത്തിക്കാനും തീരുമാനമായി. ബോർഡിൻെറ കെട്ടിടം തൽക്കാലം ഓഫിസായി പ്രവർത്തിക്കുന്നതിനും സർക്കാർ അന്ന് നിർദേശിച്ചിരുന്നു. എന്നാൽ, ഇതൊന്നും നടപ്പായില്ല. തുടർന്നുവന്ന സർക്കാറും ജന പ്രതിനിധികളുമൊന്നും ഇക്കാര്യത്തിൽ മുൻകൈ എടുത്തില്ല. ഇപ്പോഴും ജില്ല ആസ്ഥാനത്ത് ഒരു ഡിപ്പോ എന്ന ആവശ്യം നടപ്പാകുമെന്ന പ്രതീക്ഷയിലാണ് ചെറുതോണിക്കാർ. TDL CHERUTHONI ചെറുതോണി ടൗൺ കർഷകർക്കെതിരായ ജപ്തി നടപടികൾ നിർത്തിവെക്കണം തൊടുപുഴ: കാർഷിക മേഖലയായ ഇടുക്കിയിൽ കർഷകർക്കെതിരായ ജപ്തി നടപടികൾ നിർത്തിവെക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് കേരള കോൺഗ്രസ് ജേക്കബ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കോവിഡ് മഹാമാരിയും പ്രകൃതി ദുരന്തവും തീർത്ത പ്രതിസന്ധിയിൽനിന്ന് കർഷകർ ഉൾപ്പെടെയുള്ള സാധാരണക്കാർ കരകയറിയിട്ടില്ല. വിളകളുടെ വിലത്തകർച്ച, ചരിത്രത്തിലില്ലാത്ത വിലക്കയറ്റം എന്നിവ മൂലം ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. സംസ്ഥാന സർക്കാർ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും തൊടുപുഴയിൽ ചേർന്ന ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്‍റ് മാര്‍ട്ടിന്‍ മാണി അധ്യക്ഷത വഹിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടി രാജു പാണാലിക്കല്‍, ജില്ല ഭാരവാഹികളായ ഷാജി അമ്പാട്ട്, ഷാഹുല്‍ പള്ളത്ത്പറമ്പില്‍, ടോമി മൂഴിക്കുഴിയില്‍, സാബു മുതിരക്കാലാ, സാം ജോര്‍ജ്, സിബിച്ചന്‍ മനക്കല്‍, ജോസ് ചിറ്റടിയില്‍, ജോണ്‍സണ്‍ അലക്‌സാണ്ടര്‍, ജോസ് പുന്നോലിക്കുന്നേല്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story