Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഹിറ്റായി ആക്രി...

ഹിറ്റായി ആക്രി വ്യാപാരം; ആകെ മാറി ലീലാമണിയുടെ ജീവിതം

text_fields
bookmark_border
ഹിറ്റായി ആക്രി വ്യാപാരം; ആകെ മാറി ലീലാമണിയുടെ ജീവിതം
cancel
മൂലമറ്റം: ഏതൊരു തൊഴിലും മഹത്തരവും അതിജീവനത്തി‍ൻെറ ചവിട്ടുപടികളുമാണെന്ന്​ പറയുന്നു, കുളമാവ് ഇടപ്പറമ്പിൽ ലീലാമണി എന്ന 55കാരിയുടെ ജീവിതം. ആക്രി വ്യാപാരത്തിലൂടെ പ്രതിസന്ധികളിൽനിന്ന്​ കരകയറിയ ഇച്ഛാശക്തിയുടെ കഥയാണ്​ ലീലാമണി​യുടേത്​. സാമ്പത്തികമായ വെല്ലുവിളികൾക്ക്​ മുന്നിൽ പകച്ചുനിന്നപ്പോൾ വീണുകിട്ടിയ ആശയമാണ്​ ആക്രി വ്യാപാരം. അതിൽ വിജയം കൈപ്പിടിയി​ലൊതുക്കിയതോടെ ത‍‍ൻെറ സ്വപ്​നങ്ങൾ ഇതുവഴി സാക്ഷാത്​കരിക്കാനുള്ള ശ്രമത്തിലാണ്​ ലീലാമണി. സാമ്പത്തികമായി ആകെ തളർന്നുനിൽക്കുന്ന സമയം. തയ്യൽക്കട തുടങ്ങാൻ വായ്പക്ക്​ ശ്രമിച്ചെങ്കിലും നടന്നില്ല. ഓരോ ഹരിതകർമ സേനാ യൂനിറ്റും കൺസോർഷ്യമായി രജിസ്റ്റർ ചെയ്ത് വ്യക്തിഗതമായോ കൂട്ടായോ ബിസിനസ് സംരംഭം തുടങ്ങണമെന്ന സർക്കാർ നിർദേശം ലീലാമണിയുടെ ജീവിതത്തിൽ വഴിത്തിരിവായി. രണ്ടുവർഷം മുമ്പ്​ സ്വന്തം വീട് പൊളിച്ച സാധനങ്ങൾ ആക്രിക്കടയിൽ വിൽക്കാൻ പോയപ്പോഴാണ് വീടുകളിൽനിന്ന്​ ആക്രി ശേഖരിച്ച് വിറ്റാൽ വരുമാനമുണ്ടാക്കാമല്ലോ എന്ന്​ ചിന്തിച്ചത്​. മൂലമറ്റത്തെ ആക്രി വ്യാപാരിയുമായി ഇതേക്കുറിച്ച്​ സംസാരിച്ചു. ആക്രിവസ്തുക്കൾ ശേഖരിച്ച്​ കൊണ്ടുവന്നാൽ എടുത്തുകൊള്ളാമെന്ന് അദ്ദേഹം ഏറ്റു. സി.ഡി.എസ് ചെയർപഴ്‌സനും പിന്തുണച്ചു. ഹരിതകർമ സേന ശേഖരിക്കാത്ത സാധനങ്ങളെല്ലാം ലീലാമണിക്ക്​ എടുക്കാം. അങ്ങനെ കുന്നും മലയും കയറി എല്ലാവിധ ആക്രിസാധനങ്ങളും വാങ്ങാൻ തുടങ്ങി. സ്വയം ചുമന്ന് റോഡിൽ എത്തിച്ച്​ വാഹനത്തിൽ കയറ്റി ആക്രിക്കടയിലെത്തിക്കും. എല്ലാ ചെലവും കഴിഞ്ഞ്​ പ്രതിമാസം 10,000 രൂപയോളം വരുമാനമുണ്ടാക്കാൻ കഴിയുന്നുണ്ടെന്ന് ലീലാമണി പറഞ്ഞു. 'സാം സ്‌ക്രാപ് ഷോപ്' എന്ന പേരിൽ സംരംഭം വളർന്നു. മാസത്തിൽ പത്തുദിവസം അറക്കുളം പഞ്ചായത്തിലെ മൂന്ന്​, പന്ത്രണ്ട്​ വാർഡുകളിൽ ഹരിതകർമ സേനാംഗമായി പ്രവർത്തിക്കും. ബാക്കി ദിവസങ്ങളിലാണ് ആക്രി വ്യാപാരം. കുളമാവിൽ ആക്രി ശേഖരിക്കാൻ വാടകക്കെടുത്ത മുറിയിലാണ് താമസം. ഇതിനുപുറമെ മൂലമറ്റം ഓഡിറ്റ് ഭാഗത്ത് ഒരുസെന്‍റ്​ ഭൂമി വാങ്ങി ഷെഡ് കെട്ടിയിട്ടുണ്ട്. അവിടേക്ക് ആക്രി വ്യാപാരം വ്യാപിപ്പിക്കാനാണ് ശ്രമം. വ്യാപാരം ഇതേ രീതിയിൽ മുന്നോട്ട് പോയാൽ സ്വന്തമായി സ്ഥലം വാങ്ങി വീട് വെക്കണമെന്ന ആഗ്രഹവും ലീലാമണിക്കുണ്ട്​. tdl mltm2 ലീലാമണി ആക്രി ഉൽപന്നങ്ങൾ കയറ്റിയ വാഹനത്തിനുസമീപം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story