Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightനോമ്പുതുറക്ക്​ രുചി...

നോമ്പുതുറക്ക്​ രുചി പകരാൻ റമദാൻ വിപണി

text_fields
bookmark_border
തൊടുപുഴ: റമദാൻ വിപണിയിലെ താരങ്ങളാണ്​ ​നോമ്പുതുറ വിഭവങ്ങൾ. പണ്ട്​ വീട്ടകങ്ങളിലെ പ്രിയപ്പെട്ട വിഭവങ്ങളായിരുന്ന പലതും ഇപ്പോൾ വിപണിയിൽ രുചി നിറക്കുകയാണ്​. ഹോട്ടലുകളിലും ബേക്കറികളിലും തെരുവോരങ്ങളിലും ഏതുതരം വിഭവങ്ങളും തയാറാണ്​. വ്രതനാളുകളിൽ ഉച്ചയാകുന്നതോടെ വിഭവങ്ങൾ നിറയും. വൈകീട്ടുവരെ വിൽപനയും സജീവമാണ്​. മുൻകാലങ്ങളിൽ നോമ്പുതുറക്കുള്ള വിഭവങ്ങൾ വീടുകളിൽതന്നെ തയാറാക്കൽ ഒരു ഹരമായിരുന്നു. എന്തെങ്കിലും ഒരു ചെറിയ പലഹാരമെങ്കിലും ഒരുക്കിയിരുന്നു. എന്നാൽ, പല വീടുകളിൽനിന്നും ഈ ശീലങ്ങൾ മാറിത്തുടങ്ങി. വിപണികളിൽ ഇവ സുലഭമായതോടെയാണിത്​. നേരത്തേ, വീട്ടിലെ മുതിർന്ന സ്ത്രീകളുടെ നേതൃത്വത്തിലാണ് വിഭവങ്ങൾ ഒരുക്കിയിരുന്നത്​. കാലം മാറിയതോടെ രീതികളും മാറി. മെനക്കെട്ട് പാചകം ചെയ്യുന്നതിൽനിന്ന് പലരും പിന്മാറി. വിഭവങ്ങളുടെ പഴയകാല ധാരാളിത്തവും കുറഞ്ഞു. നോമ്പുതുറ വിഭവങ്ങളായ ഉന്നക്കായ, ഇറച്ചിപ്പത്തൽ, കായ്​പോള, ചട്ടിപ്പത്തിരി, മുട്ടപ്പത്തൽ, പഴം പൊരി, ഈത്തപ്പഴം പൊരി, സമൂസ, റൊട്ടി നിറച്ചത്, കിളിക്കൂട്​ തുടങ്ങി ഏതുതരം നോമ്പുതുറ വിഭവങ്ങളും ബേക്കറികളിലും ഹോട്ടലുകളിലും വിൽപനക്ക്​ ഉണ്ട്​. പത്തിരി വിൽപനയും ഇപ്പോൾ കടകളിൽ സജീവമാണ്​. നോമ്പുതുറക്കുള്ള പാനീയങ്ങളായ തരിക്കഞ്ഞി, ഉലുവക്കഞ്ഞി എന്നിവയും റെഡിയാണ്​. നോമ്പനുഷ്ഠിക്കുന്നവര്‍ മാത്രമല്ല, മറ്റുള്ളവരും ഈ വിഭവങ്ങള്‍ വലിയതോതില്‍ വാങ്ങാനെത്തുന്നതോടെ വിപണിയിൽ നല്ല തിരക്കാണ്​. TDL NOMBUTHURA തൊടുപുഴയിലെ ഒരു നോമ്പുതുറ വിപണി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story